കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്..

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി. ഡീസൽ വില 87 രൂപ 22 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.