Asianet News MalayalamAsianet News Malayalam

തൽക്കാലം ഇന്നില്ല; തുടർച്ചയായ 13 ദിവസത്തെ വർധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില

പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയും കൂടിയിരുന്നു. ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം അടുപ്പുകൂട്ടി സമരം നടത്തും. 

petrol price diesel price remains unchanged
Author
Kochi, First Published Feb 21, 2021, 7:06 AM IST

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനയ്‌ക്ക്‌ ശേഷം ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല. തൊണ്ണൂറ് രൂപ എൺപത്തിയഞ്ച് പൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ വില എൺപത്തിയഞ്ച് രൂപ നാല്പത്തിയൊമ്പത് പൈസയാണ്. പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയും കൂടിയിരുന്നു.

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം അടുപ്പുകൂട്ടി സമരം നടത്തും. ഇന്ധന വില വർധന തടയാൻ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാൽ സംസ്ഥാനങ്ങൾ ഈ നിർദേശത്തോട് യോജിച്ചേക്കില്ല. വരും ദിവസങ്ങളിൽ ഇന്ധനവില ഉയരാനാണ് സാധ്യത. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios