Asianet News MalayalamAsianet News Malayalam

എട്ടാം ദിനവും ഇന്ധനവിലയിൽ വർധന; ഉത്തരേന്ത്യൻ ​ഗ്രാമങ്ങളിൽ 100 കടന്നു, പാചകവാതക വിലയിലും ഇരുട്ടടി

മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീ​ഗം​ഗാ ന​ഗറിൽ പെട്രോൾ വില നൂറിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 90 രൂപ 89 പൈസയാണ്. 

petrol price hike continues
Author
Delhi, First Published Feb 15, 2021, 6:40 AM IST

ദില്ലി: രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ വിദൂര ​ഗ്രാമങ്ങളിൽ പെട്രോൾ വില 100 കടന്നു. 

മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീ​ഗം​ഗാ ന​ഗറിൽ പെട്രോൾ വില നൂറിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 90 രൂപ 89 പൈസയാണ്. ഇവിടെ ഡീസലിന് 85 രൂപ 33 പൈസയാണ് ഇന്നത്തെ വില. 

വർധിപ്പിച്ച പാചകവാതക വിലയും ഇന്ന് നിലവിൽ വന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും കൊച്ചിയിൽ 776 രൂപയുമാണ് വില. 

Follow Us:
Download App:
  • android
  • ios