Asianet News MalayalamAsianet News Malayalam

പെട്രോള്‍ വില വീണ്ടും കൂടി; ഡീസല്‍ വില കുറഞ്ഞു

അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വിലയെത്തിയ ശേഷമാണ് ഡീസല്‍ വില കുറയുന്നത്. അതേസമയം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു.

petrol price rises again diesel price lows after reaching highest price in the recent history
Author
Thiruvananthapuram, First Published Jul 12, 2021, 11:00 AM IST

ഇന്ധനവില വീണ്ടും കൂടി. രാജ്യത്ത് പെട്രോൾ വില 28 പൈസ കൂട്ടി. എന്നാൽ ഡീസൽ വില 16 പൈസ കുറച്ചു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 103രൂപ 20 പൈസയാണ് വില. ഡീസൽ വില 96 രൂപയും 30 പൈസയുമാണ്. കൊച്ചിയിൽ പെട്രോൾ വില 101 രൂപ 35 പൈസ, ഡീസൽ വില 94 രൂപ 60 പൈസ. കോഴിക്കോട്ട് പെട്രോൾ വില 101 രൂപ 65 പൈസയാണ്. ഡീസൽ 94 രൂപ 90 പൈസ.

അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വിലയെത്തിയ ശേഷമാണ് ഡീസല്‍ വില കുറയുന്നത്. അതേസമയം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. മുംബൈയില്‍ പെട്രോളിന് 107.24 രൂപയായി. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്,  ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios