Asianet News MalayalamAsianet News Malayalam

പിഎഫ് പലിശ കൂട്ടി; ജീവനക്കാർക്ക് നിരാശ

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി. കഴിഞ്ഞ വർഷത്തേക്കാൾ 0.5 ശതമാനം അധിക പലിശ 
 

PF update EPFO Fixes 8.15 Interest Rate On Employees Provident Fund apk
Author
First Published Mar 28, 2023, 12:48 PM IST

ദില്ലി: 2022–2023 സാമ്പത്തിക വര്‍ഷത്തിലെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തി ഇപിഎഫ്ഒ. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ  ഇപിഎഫ്ഒ ഇന്ന് നടത്തിയ യോഗത്തിലാണ് ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 0.5  ശതമാനം അധിക പലിശ ലഭിക്കും 

നിലവിലെ പലിശ നിരക്ക്  8.1 ശതമാനമാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ പലിശ നിരക്ക്  8.5 ശതമാനമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ പലിശ 2022  മാർച്ചിലാണ്‌ ഇപിഎഫ്ഒ  പരിഷ്കരിച്ചത്. ഏകദേശം അഞ്ച് കോടി വരിക്കാർക്ക് നിക്ഷേപത്തിനുള്ള പലിശ 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചു. 977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 

ALOS READ: ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്തുചെയ്യും? അറിയേണ്ടതെല്ലാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അപ്പെക്‌സ് ബോഡിയായ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) ആണ് ഇന്ന് നടന്ന യോഗത്തിൽ 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചത്. സിബിടിയുടെ തീരുമാനത്തിന് ശേഷം, ഇത് ധനമന്ത്രാലയത്തിലേക്ക് അയയ്ക്കും. സർക്കാരിന്റെ അംഗീകാരത്തിന് ശേഷം മാത്രമാകും 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക.

2020 മാർച്ചിൽ, ഇപിഎഫ്ഒ 2019-20 ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ൽ നൽകിയ 8.65 ശതമാനത്തിൽ നിന്ന് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു. ഇപിഎഫ്ഒ അതിന്റെ വരിക്കാർക്ക് 2016-17 ൽ 8.65 ശതമാനവും 2017-18 ൽ 8.55 ശതമാനവും പലിശ നിരക്ക് നൽകിയിരുന്നു. 2015-16ൽ പലിശ നിരക്ക് 8.8 ശതമാനമായിരുന്നു. 

ALOS READ: ഈ നമ്പറിലേക്ക് മിസ്ഡ്‌കോള്‍ ചെയ്യൂ, പിഎഫ് ബാലന്‍സ് വിവരങ്ങള്‍ പെട്ടെന്ന് അറിയാം

Follow Us:
Download App:
  • android
  • ios