ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സേവനം നിര്‍ത്തി സമരം ചെയ്യുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനിടെ പൈലറ്റുമാരെ ജോലിക്കെടുക്കാന്‍ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 ഓളം പൈലറ്റുമാര്‍ സ്പൈസ് ജെറ്റില്‍ അഭിമുഖത്തിന് ഹാജരായിരുന്നു.

മുംബൈ: മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യോമയാന മന്ത്രി സുരേഷ്പ്രഭുവിനും കത്തെഴുതി. കമ്പനിയിലെ എഞ്ചിനിയര്‍മാര്‍ക്കും മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല. 

ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സേവനം നിര്‍ത്തി സമരം ചെയ്യുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനിടെ പൈലറ്റുമാരെ ജോലിക്കെടുക്കാന്‍ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 ഓളം പൈലറ്റുമാര്‍ സ്പൈസ് ജെറ്റില്‍ അഭിമുഖത്തിന് ഹാജരായിരുന്നു.

നിലവില്‍ ജെറ്റ് എയര്‍വേസില്‍ പ്രമോട്ടര്‍ നരേഷ് ഗോയലിനുളള 51 ശതമാനം ഓഹരി 10 ശതമാനം ആയി കുറയ്ക്കണമെന്ന് വായ്പ ദാതാക്കളായ ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഗോയലും, ഭാര്യ അനിതാ ഗോയല്‍, കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരങ് ഷെട്ടി, സ്വതന്ത്ര ഡയറക്ടര്‍ നസിം സൈദി എന്നിവര്‍ ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു.