വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങളും സ്വയംതൊഴില്‍ സൗകര്യങ്ങളും ഉറപ്പാക്കുന്ന വിധത്തിലാണ് ഇവിടുത്തെ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ക്രമീകരിച്ചിരിക്കുന്നത്.
പരിവര്‍ത്തനാത്മകമായ വിദ്യാഭ്യാസമാണ് പി.കെ ദാസ് ലിബറല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നൽകുന്നത്. പരമ്പരാഗതമായ അക്കാദമിക് വിദ്യാഭ്യാസം പൂർണമായും മാറ്റിമറിക്കുന്ന തരത്തിൽ വിദ്യാര്‍ഥികളില്‍ അക്കാദമിക് മികവ്, ജിജ്ഞാസ, വ്യക്തിത്വ വികസനം എന്നിവ വളര്‍ത്തിയെടുക്കുന്ന തരത്തിലാണ് ഇവിടെ കോഴ്സുകൾ.
പാഠ്യപദ്ധതി സമ്രഗവും തൊഴിൽ മേഖലയിലേക്ക് കുട്ടികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനും സഹായകരമാകുന്നു. മികച്ച ഫാക്കല്‍റ്റി, അത്യാധുനിക സൌകര്യങ്ങള്‍, ഗുണമേന്‍മയുള്ള പഠനരീതികള്‍, ഗവേഷണം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സ്ഥാപനം കൂടിയാണിത്.
പാലക്കാട് ജില്ലയിലെ ലക്കിടിയിലെ ജവഹര്‍ ഗാര്‍ഡനിലാണ് കോളേജിന്റെ ക്യാംപസ്. ഹരിതാഭവും പ്രശാന്തവുമായ അന്തരീക്ഷം വിദ്യാര്‍ഥികളുടെ അക്കാദമിക യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങളും സ്വയംതൊഴില്‍ സൌകര്യങ്ങളും ഉറപ്പാക്കുന്ന വിധത്തിലാണ് ഇവിടുത്തെ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ക്രമികരിച്ചിരിക്കുന്നത്. പി.കെ ദാസ് ലിബറല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഭ്യമായ കോഴ്സുകള്‍ പരിചയപ്പെടാം.

ബി.കോം ഓണേഴ്‌സ്
ഫിനാന്‍സ് -- കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് -- കോഓപ്പറേഷന്‍
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- സിഎ (ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്)
- സിഎംഎ (സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൌണ്ടന്‍റ്)
ബിസിനസ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഈ നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വികസിച്ചുവരുന്ന ആഗോള വിപണിയുടെ ആവശ്യതകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്യപ്പെട്ടതാണ്.
അഡ്മിനിസ്ട്രേഷന്‍, ബാങ്കിങ്, കണ്‍സള്‍ട്ടിങ്, സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളില്‍ കരിയര്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സുകള്‍ അനുയോജ്യമാണ്.
വ്യാപാരം, ധനവിനിമയം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ അറിവ് പ്രദാനം ചെയ്യുന്ന ഈ കോഴ്സുകള്‍ കോര്‍പ്പറേറ്റ് ലോകത്തെക്കുറിച്ചും വിവിധ മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ധാരണ നല്‍കുന്നു.
ഈ കോഴ്സിനൊപ്പം ഇന്റഗ്രേറ്റഡ് കോഴ്‌സായി സര്‍ട്ടിഫൈഡ് മാനേജമെന്റ് അക്കൌണ്ടന്റ് (സി.എം.എ) കോഴ്‌സും സി.എ.യും ഇവിടെ നല്‍കുന്നു. മാനേജ്മെന്റ് അക്കൌണ്ടിങ്, ഫിനാന്‍ഷ്യല്‍ മാനേജമെന്റ് മേഖലകളിലെ മിടുക്കരായ പ്രൊഫഷണലുകളായി മാറുന്നതിനുള്ള അറിവും കഴിവുകളും ഈ കോഴ്സ് നല്‍കുന്നു. ധനകാര്യ റിപ്പോര്‍ട്ടിങ്, ആസൂത്രണം, പ്രകടനമികവ്, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, നിയ്രന്തണപാടവം എന്നിവയെല്ലാം ഈ കോഴ്സില്‍ സമമ്പയിക്കുന്നു.
ബി.ബി.എ. ഓണേഴ്സ്
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- IATA (എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്)
- ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജമെന്റ്
- ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
ബിബിഎ ഓണേഴ്‌സിനൊപ്പം ഓപ്ഷണലായി നല്‍കുന്ന അയാട്ട, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജമെന്റ് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍ മേഖലകളില്‍ ജോലി നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. സമ്പദ് വൃവസ്ഥയുടെ നട്ടെല്ലായി കരുതപ്പെടുന്ന ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജമെന്റ് കഴിവുള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ തുറന്നിടുന്നു.
ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓണേഴ്‌സ്
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- IATA (എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്)
- ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓണേര്‍സ് വിത്ത് IATA, കാബിന്‍ ക്രു ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജമെന്റ് കോഴ്‌സ്. ഇംഗ്ലീഷ് ഭാഷപരിജ്ഞാനം ഈ മേഖലയില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കും.
ബിഎ ഹ്യൂമന്‍ റിസോര്‍ഴ്‌സ് മാനേജ്മെന്റ് ഓണേഴ്‌സ്
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- IATA (എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്)
- ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജമെന്റ്
- ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട മാനേജ്മെന്റ്
ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലെ ബിഎ ബിരുദം റിക്രൂട്ട്മെന്റ്, എംപ്ലോയി റിലേഷന്‍സ്, ട്രെയിനിങ് ഡെവലപ്മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ എന്നിവയിലെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ ക്രേന്ദീകരിക്കുന്നു. പ്രത്യേക ഇന്റഗ്രേറ്റഡ് കോഴ്‌സുകളുമായി സംയോജിപ്പിക്കുമ്പോള്‍, എച്ച്‌ആര്‍, ഇന്‍ഡസ്ട്രി സ്പെസിഫിക് റോളുകളിലെ കരിയര്‍ സാധൃതകള്‍ ഇത് വിശാലമാക്കുന്നു. ഏവിയേഷന്‍, ലോജിസ്റ്റിക്സ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കേഷനുകളുള്ള ബിഎ എച്ച്‌ആര്‍എം ഓണേഴ്‌സ് ബിരുദം, എയര്‍ലൈനുകള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക് കമ്പനികള്‍ എന്നിവയിലെ പൊതുവായ എച്ച്‌ആര്‍ തസ്തികകള്‍ക്കും അതത് മേഖലകളിലെ നിര്‍ദ്ദിഷ്ട റോളുകള്‍ക്കും ബിരുദധാരികളെ സജ്ജരാക്കുന്നു, ഇത് വേഗത്തില്‍ വളരുന്ന സേവന മേഖലകളിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
ബി.സി.എ. ഓണേഴ്സ്
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്
- ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് /സൈബര്‍ സെക്യൂരിറ്റി
നിര്‍മിത ബുദ്ധിയാല്‍ നയിക്കപ്പെടുന്ന പുതുലോകത്ത് വൈവിധ്യമുള്ള തൊഴില്‍ സാധ്യതയാണ് ബിസിഎ ഓണേഴ്‌സ് വിത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷിന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് ഒരുക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് എഐ. കഴിവുള്ളവര്‍ക്ക് അനന്തമായ അവസരങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്.
ബി.എസ്.സി ഓണേഴ്സ്
കപ്യൂട്ടര്‍ സയന്‍സ് -- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
- ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്
- ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് /സൈബര്‍ സെക്യൂരിറ്റി
എഐ എംഎല്‍, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ ഇന്റഗ്രേറ്റഡ് ഡിപ്ലോമകളോടെ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഓണേഴ്സ്) ബിരുദം നേടുന്നവര്‍ക്ക് ഇന്നത്തെ സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍ വിപണിയില്‍ ശക്തമായ സാധ്യതകളുണ്ട്. ഈ ഓണേഴ്‌സ് ബിരുദങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ വൈദഗ്ദ്ധ്യം നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു, ഇത് ടെക് കമ്പനികള്‍, ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ഐടി പ്രോജക്ടുകള്‍, ഗവേഷണ വികസന വിഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കുവാന്‍ സഹായകമാകുന്നു.
ബി. എസ്.സി സൈക്കോളജി ഓണേഴ്‌സ്
ബി.എസ്.സി സൈക്കോളജി ഓണേഴ്‌സ് ബിരുദം പെരുമാറ്റം, മാനസിക പ്രരകിയകള്‍, വൈകാരിക ആരോഗ്യം എന്നിവ മനസിലാക്കുന്നതില്‍ ശ്രദ്ധ ക്രേന്ദീകരിക്കുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം, കോര്‍പ്പറേറ്റ്, സാമൂഹിക സേവന മേഖലകളില്‍ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഇത് തുറക്കുന്നു. ബി.എസ്സി സൈക്കോളജി ഓണേഴ്‌സ് ബിരുദം മാനസികാരോഗ്യ സംരക്ഷണം, കൌണ്‍സിലിങ്, ഗവേഷണം, എച്ച്‌ആര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന കഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ സ്പെഷ്യലൈസേഷനോ സര്‍ട്ടിഫിക്കേഷനുകളോ ഉപയോഗിച്ച്, ബിരുദധാരികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി, തെറപ്പി അല്ലെങ്കില്‍ ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ എന്നിവയില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള കരിയര്‍ പിന്തുടരാന്‍ കഴിയും.
ബി. എസ്സി എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഓണേഴ്‌സ് വ്യോമയാന, വിമാനത്താവള വ്യവസായങ്ങളിലെ പ്രവര്‍ത്തന, ഭരണ, ഉപഭോക്തൃ സേവന റോളുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതാണ് ബി.എസ്സി എയര്‍ലൈന്‍, എയര്‍പോര്‍ട്ട മാനേജമെന്റ് ഓണേഴ്‌സ് ബിരുദം. ഈ പ്രോ്രഗാം വ്യോമയാന പരിജ്ഞാനത്തെ മാനേജമെന്റ് തത്വങ്ങളുമായി സംയോജിപ്പിക്കുന്നു, ഇത് ബിരുദധാരികളെ സാങ്കേതിക, മാനേജീരിയല്‍ തസ്തികകള്‍ക്ക് അനുയോജ്യരാക്കുന്നു. ഈ ഓണേഴ്‌സ് ബിരുദം ഇന്ത്യയിലും വിദേശത്തും അതിവേഗം വളരുന്ന വ്യോമയാന, വിമാനത്താവള മാനേജമെന്റ് മേഖലകളിലെ ആവേശകരമായ കരിയറുകളിലേക്കുള്ള വാതില്‍ തുറക്കുന്നു. മാനേജ്മെന്റ് പരിജ്ഞാനത്തിന്റെയും വ്യോമയാന--നിര്‍ദ്ദിഷ്ഠ പരിശീലനത്തിന്റെയും സംയോജനം ഉയര്‍ന്ന ഡിമാന്‍ഡുള്ള ഈ വ്യവസായത്തില്‍ കരിയര്‍ വളര്‍ച്ചയ്ക്ക് ശക്തമായ വേദി നല്‍കുന്നു.
ബി.എസ്.ഡബ്ലിയൂ ഓണേഴ്‌സ്
ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി. എസ്ഡബ്ലിയു) ഓണേഴ്‌സ് ബിരുദം വിദ്യാര്‍ഥികളെ സമൂഹ വികസനം, സാമൂഹിക നീതി, മനുഷ്യക്ഷേമം എന്നിവയില്‍ ശ്രദ്ധ ക്രേന്ദീകരിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കുന്നു. പിന്തുണ ആവശ്യമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പിന്‍താങ്ങുന്നതിനുള്ള പ്രായോഗിക കഴിവുകള്‍ ബിരുദധാരികള്‍ക്കുണ്ട്. സാമൂഹിക സേവനം, ക്ഷേമം, വികസന മേഖലകള്‍, നയരൂപീകരണം എന്നിവയില്‍ അര്‍ഥവത്തായ തൊഴിലവസരങ്ങള്‍ ബി.എസ്ഡബ്ലിയു ഓണേഴ്‌സ് ബിരുദം വാഗ്ദാനം ചെയ്യുന്നു, ഫില്‍ഡ് വര്‍ക്കിലും ഭരണപരമായ പാതകളിലും സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതില്‍ അഭിനിവേശമുള്ളവര്‍ക്ക് ഇത് അനുയോജ്യമാണ്.
എംബിഎ, എംസിഎ കോഴ്സുകള്‍
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ ഇന്ത്യയിലും വിദേശത്തും ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച കരിയര്‍ സാധൃത ഉറപ്പാക്കുന്ന ബിരുദാനന്തര ബുരദ കോഴ്‌സുകളാണ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നിവ. തൊഴിലവസരങ്ങള്‍ ഏറെയുള്ള ഈ കോഴ്സുകള്‍ മികച്ച സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചാല്‍ മഠ്രതമേ, വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ സ്വപ്നസമാനമായ അവസരങ്ങളുടെ വാതിലുകള്‍ തുറന്നുകിട്ടുകയുള്ളു. നെഹ്‌റു കോളേജ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അക്കാദമിക മികവിലും പ്ലേസ്മെന്റ് റെക്കോര്‍ഡിലും എന്നും മുന്‍നിരയിലുള്ള സ്ഥാപനമാണ്.
എംസിഎ
തൃശൂര്‍ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ (എന്‍സിഇആര്‍സി) എംസിഎ ഡിപ്പാര്‍ട്ടമെന്റിന്, ഉയര്‍ന്ന സാങ്കേതിക നൈപുണ്യങ്ങളും ആശയവിനിമയശേഷിയുമുള്ള ഐടി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ 20 വര്‍ഷത്തെ മഹത്തരമായ പാരമ്പര്യമുണ്ട്. ഇവിടുത്തെ എംസിഎ വകുപ്പില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 19 ബാച്ചുകളിലായി കോഴ്സ് പൂര്‍ത്തിയാക്കിയ ബിരുദാനന്തര ബിരുദധാരികള്‍ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്ന പദവിയലങ്കരിക്കുന്നു. 100 ശതമാനം വിജയം നേടിയാണ് പല വര്‍ഷങ്ങളിലും എംസിഎ വകുപ്പ് ബിരുദാനന്തര ബിരുദധാരികളെ പുറത്തിറക്കുന്നത്. ഐടി രംഗത്തും അധ്യാപന ഗവേഷണരംഗങ്ങളിലും ഒരുപോലെ തിളങ്ങുന്ന വൃക്തിത്വങ്ങളാണ് അവരെല്ലാവരും.
2020 മുതല്‍ ഓള്‍ ഇന്ത്യാ കണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ എംസിഎ പ്രോ്രഗാമിന്റെ ദൈര്‍ഘ്യം മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ചു. അത് പ്രൊഫഷണല്‍ TYIQIVISS ഈ കോഴ്‌സിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഇടയാക്കി. മികവുറ്റ ഐടി പ്രൊഫഷണലുകളെ സംഭാവന ചെയ്യുന്നതില്‍ എന്‍സിഇആര്‍സിയിലെ എംസിഎ ഡിപ്പാര്‍ട്ട്മെന്റ് സുസജ്ജമാണ്. ലോകം മുഴുവനും നിങ്ങളുടെ കൈവെള്ളയില്‍ ഒതുങ്ങുന്ന ഒരു ആഗോള സാഹചര്യത്തില്‍ എംസിഎ പഠനം നിങ്ങള്‍ക്ക് ലോകമെമ്പാടും അനന്തസാധൃതകള്‍ തുറന്നുതരും എന്ന് നിശ്ചയമാണ്.
പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് എംസിഎ വകുപ്പ് തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. ആറു വര്‍ഷങ്ങളായി എംസിഎ വകുപ്പ് നടത്തിവരുന്ന നെക്ടര്‍ കേരളത്തിലെ തന്നെ ആദ്യത്തെ ഇ-കോണ്‍ഫറന്‍സ് എന്ന പ്രാധാന്യം നേടിക്കഴിഞ്ഞു. സാത്ത് സോണ്‍ ഇന്റര്‍കൊളിജിയറ്റ് മീറ്റായ പ്രയാണ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരൂന്നു. ടെക്നിക്കല്‍ മാഗസിനായ പിസാഡയുടെ 17 വാര്‍ഷിക പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എംസിഎ അസോസിയേഷന്റെ വിവിധ ക്ലബുകളിലൂടെ വിദ്യാര്‍ഥികള്‍ ക്വിസിലും ഡിബേറ്റിലും പ്രസന്റേഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു. യുജിസി കെയറില്‍ ലിസ്റ്റ ചെയ്തിട്ടുള്ള ജേര്‍ണലുകളില്‍ 235 രാജ്യാന്തര പേപ്പറുകളാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്; ഡിപ്പാര്‍ട്ട്മെന്റിന് 14 പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്രടിയല്‍ വിസിറ്റുകളും എന്‍വയോണ്‍മെന്റല്‍ വിസിറ്റുകളും വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പറേറ്റ് - റിയലിസ്റ്റിക് ലോകങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് നല്‍കുന്നു. വിദ്യാര്‍ഥികളുടെ സര്‍ഗാത്മകവും സാങ്കേതികവുമായ കഴിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സെല്ലുലോയ്ഡ് ക്ലബ് ഷോര്‍ട്ടഫിലിമുകളും ആല്‍ബങ്ങളും ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്. ഇ -ഗവേണനന്‍സ് സപ്പോര്‍ട്ടിന്റെ കാര്യത്തില്‍, ഗ്രാംസ്വരാജ്, ഉന്നത്ഭാരത്അഭിയാന്‍ പോലുള്ള ക്രേന്ദ ഗവണ്‍മെന്റ് പ്രോജക്ടുകള്‍ക്കു വേണ്ടി ഡാറ്റ കളക്ഷനും അനാലിസിസും നടത്തുന്നതില്‍ വിദ്യാര്‍ഥികള്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

എംബിഎ
ബിസിനസ് അഡ്മിനിസ്ദ്രേഷനില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കൂന്നവര്‍ക്ക് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്ൂഷന്‍സിനു കീഴിലുള്ള, സ്വയംഭരണാവകാശ പദവിയുള്ള രണ്ട് കോളേജുകള്‍ പരിചയപ്പെടുത്താം. തൃശൂര്‍ പാമ്പാടിയിലെ എന്‍സിഇആര്‍സിയിലെ നെഹ്റു സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, പാലക്കാട് ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ജവഹര്‍ലാല്‍ ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. നാക് അക്രഡിറ്റേഷനും ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷനുമുള്ള ഈ സ്ഥാപനങ്ങളില്‍ നിന്ന് എംബിഎ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നത് അഭികാമൃമാണ്.
സ്പെഷ്യലൈസേഷന്‍
മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ്, എയര്‍ലൈന്‍ മാനേജമെന്റ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഓണ്‍ട്രരപണര്‍ഷിപ്പ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജമെന്റ് എന്നിവയാണ് എംബിഐക്കാര്‍ക്ക് സ്പെഷ്യലൈസേഷന്‍ ചെയ്യാവുന്ന ഓപ്ഷനുകള്‍.

ആഡ് ഓണ്‍ കോഴ്സുകള്‍
അനലിറ്റിക്കല്‍ ടൂള്‍സ് (POWER BI |TABLEAU | ADVANCE EXCEL | SPSS), ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എല്‍എസ്സിഎം, ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്‍ഡ് വെല്‍ത്ത് മാനേജമെന്റ്, ഫോറന്‍സിക് അക്കൌണ്ടിങ്, എക്സെല്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ് എന്നീ ആഡ് ഓണ്‍ കോഴ്സുകള്‍ ലഭ്യമാണ്.
ഔട്ട്കം ബെയ്സ്ഡായ വിദ്യാഭ്യാസ രീതിയാണ് ഇവിടുത്തേത്. എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍, വൈ-ഫൈ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ലൈര്രറികള്‍, സെമിനാര്‍ ഹാളുകള്‍, സ്മാര്‍ട്ട്വാള്‍ ക്ലാസ്റൂം, ലാബേജ് ലാബ്, ഫ്രീ വൈ - ഫൈ ന്നിവയുള്‍പ്പെടെയുള്ള ആധുനിക സൌകര്യങ്ങള്‍ കാമ്പസുകളില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് മികച്ച പഠന അന്തരീക്ഷം സൃഷ്ടിക്കുന്നു. ഗതാഗത സൌകര്യവും കോളേജ് ഒരുക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി, ഭാവിയിലെ മികവുറ്റ മാനേജര്‍മാരെ വാര്‍ത്തെടുക്കുക എന്നതിലുപരി ഉത്തരവാദിത്തബോധമുള്ള പനരന്മാരായി വിദ്യാര്‍ഥികളെ രൂപപ്പെടുത്തുന്നതില്‍ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്്യൂഷന്‍സിനു കീഴിലുള്ള ബിസിനസ് സ്‌കൂളുകള്‍ ശ്രദ്ധപുലര്‍ത്തുന്നു. കേസ് സ്റ്റഡികള്‍, ഗ്രൂപ്പ് ഡിസ്്‌കഷനുകള്‍, സെമിനാറുകള്‍, ലൈവ് ഇന്‍ഡസ്ര്രിയല്‍ പ്രോജക്ടുകള്‍ എന്നിവയിലൂടെ പ്രായോഗിക പഠനത്തിന് എംബിഎ പ്രോഗ്രാമുകള്‍ പ്രാധാന്യം നല്‍കുന്നു. ഇന്‍ഡസ്രടിയല്‍ വിസിറ്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഗസ്റ്റ് ലക്ചറുകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ ലോകത്തിലെ ബിസിനസ് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ഇന്‍ഡസ്ര്രിയലും അക്കാദമികവുമായ അനുഭവസമ്പത്തുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ക്ക് മെന്റര്‍ഷിപ്പും മാര്‍ഗനിര്‍ദേശവും നല്‍കുന്നു.
അക്കാദമിക മേഖലയ്ക്ക് പുറമേ, വിദ്യാര്‍ഥികള്‍ സാമൂഹിക പദ്ധതികളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നേതൃത്വ പരിപാടികളിലും ഏര്‍പ്പെടുന്നു. ഇത് അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിംഗ്, ധനകാര്യം, മാര്‍ക്കറ്റിങ്, എച്ച്‌ആര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര കമ്പനികളുമായി, നെഹ്റു ഗ്രൂപ്പിന്റെ പ്ലെയ്‌സ്‌മെന്റ് സെല്ലിനുള്ള (NCPIR - Nehru Corporate Placement and Industry Relations) ശക്തമായ ബന്ധം വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്ലേസ്മെന്റ് അവസരങ്ങള്‍ സാധ്യമാക്കുന്നു. ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്‍നിര കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് ലഭിക്കാറുണ്ട്. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓണ്‍ണ്ദ്ട്രപണര്‍ഷിപ്പിനും (പാധാന്യം നല്‍കുന്ന ഈ കോജേജുകള്‍ അവസാന വര്‍ഷ എംബിഎ വിദ്യാര്‍ഥികള്‍ക്കായി ക്രേന്ദഗവണ്‍മെന്റുമായി ചേര്‍ന്ന് സംരംഭകത്വ വികസന പ്രേോഠ്രഗാമുകള്‍ നടത്താറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും - ഫോണ്‍ :7510331777, 7510221777 ഇമെയില്‍: office@ncerc.ac.in, admissions@ncerc.ac.in
