Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിച്ചു

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. 

pm Narendra modi launched e-rupi
Author
New Delhi, First Published Aug 2, 2021, 5:46 PM IST

ദില്ലി: രാജ്യത്ത് ഇ -റുപ്പി സേവനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംവിധാനത്തിന് തുടക്കം കുറിച്ചത്.  

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. 

ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനം നാഷണൽ പേയ്‍മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.

ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാർഡ്, ഡിജിറ്റൽ പേയ്‍മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ്  തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios