Asianet News MalayalamAsianet News Malayalam

മെയ് മാസത്തിലെ ആദ്യത്തെ 14 ദിവസങ്ങളിൽ ഊർജ്ജ ഉപഭോഗത്തിൽ വർധന

ഏപ്രിൽ മാസത്തിൽ ഊർജ്ജ ഉപഭോഗം 119.27 ബില്യൺ യൂണിറ്റായിരുന്നു. 

Power consumption grows nearly may 2021
Author
Chennai, First Published May 15, 2021, 10:24 PM IST

ചെന്നൈ: രാജ്യത്തെ ഊർജ്ജ ഉപഭോഗം മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിലും മികച്ച വർധന. 19 ശതമാനത്തോളമാണ് വർധന. 51.67 ബില്യൺ യൂണിറ്റാണ് ഉപഭോഗം. കഴിഞ്ഞ വർഷം മെയ് മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച ഉപഭോഗം 43.55 ബില്യൺ യൂണിറ്റായിരുന്നു. അന്ന് മെയ് മാസത്തിലാകെ ഉപഭോഗം 102.08 ബില്യൺ യൂണിറ്റായിരുന്നു.

ഇക്കുറി മെയ് ആറിന് 168.78 ബില്യൺ യൂണിറ്റാണ് ഊർജ്ജ ഉപഭോഗം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഏറ്റവും കൂടുതൽ ഉപഭോഗം രേഖപ്പെടുത്തിയ മെയ് 13 (146.54 ഗിഗാവാട്ട്)നെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. വ്യവസായ വാണിജ്യ രംഗത്തെ വൈദ്യുതി ഉപഭോഗത്തിലെ വർധനവാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഏപ്രിൽ മാസത്തിൽ ഊർജ്ജ ഉപഭോഗം 119.27 ബില്യൺ യൂണിറ്റായിരുന്നു. 2020 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 41 ശതമാനമായിരുന്നു വർധന. 2019 ഏപ്രിൽ മാസത്തിൽ 110.11 ബില്യൺ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടപ്പോൾ കൊവിഡ് പിടിച്ചുകുലുക്കിയ 2020 ൽ ഉപഭോഗം 84.55 ബില്യൺ യൂണിറ്റിലേക്ക് ഇടിയുകയായിരുന്നു. സാമ്പത്തിക രംഗത്തിന്റെ പ്രവർത്തനം കൊവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ടതാണ് ഇതിന് കാരണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios