Asianet News MalayalamAsianet News Malayalam

അമേരിക്കക്കാര്‍ക്ക് ഭീഷണിയുമായി ട്രംപ്, ഞാന്‍ തോറ്റാല്‍ വന്‍ പ്രശ്നം രാജ്യത്തിനുണ്ടാകുമെന്ന് പ്രസിഡന്‍റ്

'ഞാനല്ലാതെ മറ്റാരെങ്കിലും അധികാരത്തിലേറിയാല്‍, മുന്‍പെരിക്കലും കാണാത്ത തരത്തിലുളള വിപണി തകര്‍ച്ചയുണ്ടാകും' ഇതായിരുന്നു ട്രംപിന്‍റെ ട്വിറ്റിന്‍റെ ഉളളടക്കം. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമാണ് ശേഷിക്കുന്നത്. 

president trump warning to Americans
Author
Washington D.C., First Published Jun 17, 2019, 12:10 PM IST

വാഷിംഗ്ടണ്‍: വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തനിക്ക് പകരം മറ്റാരെയെങ്കിലും തെരഞ്ഞെടുത്താല്‍ രാജ്യത്തെ ഓഹരി വിപണിയില്‍ ചരിത്ര തകര്‍ച്ചയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ്. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. ട്വിറ്ററില്‍ 61 ദശലക്ഷം അംഗങ്ങളാണ് ട്രംപിനെ പിന്തുടരുന്നത്. ഇവരെ അഭിസംബോധന ചെയ്താണ് ട്രംപ് ട്വിറ്റ് ചെയ്തത്. 

'ഞാനല്ലാതെ മറ്റാരെങ്കിലും അധികാരത്തിലേറിയാല്‍, മുന്‍പെരിക്കലും കാണാത്ത തരത്തിലുളള വിപണി തകര്‍ച്ചയുണ്ടാകും' ഇതായിരുന്നു ട്രംപിന്‍റെ ട്വിറ്റിന്‍റെ ഉളളടക്കം. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമാണ് ശേഷിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ഓര്‍ലാന്‍ഡില്‍ ഔദ്യോഗികമായി തുടങ്ങാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് മത്സരിക്കാനിരിക്കുന്ന ട്രംപ് ജയിക്കാനായി ഏത് തരത്തിലുളള പ്രചാരണ പരിപാടിയാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നതിന്‍റെ സൂചന നല്‍കുന്നതാണ് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പ്രതികരണം. 
 
Follow Us:
Download App:
  • android
  • ios