Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിക്കാതെ; വിവരാവകാശ രേഖ പുറത്ത്

ഡിസംബര്‍ 16 നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്. അതായത്, 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് 38 ദിവസങ്ങള്‍ക്ക് ശേഷം. വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയത്. 

prime minister didn't wait for rbi decision: demonetisation
Author
New Delhi, First Published Mar 11, 2019, 2:23 PM IST

ദില്ലി: നോട്ട് നിരോധന പ്രഖ്യാപനത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ബോര്‍ഡിന് ലഭിച്ചതെന്ന് വിവരാവകാശ രേഖ. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 

ഡിസംബര്‍ 16 നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്. അതായത്, 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് 38 ദിവസങ്ങള്‍ക്ക് ശേഷം. വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയത്. നോട്ട് നിരോധനത്തിന് 28 മാസങ്ങള്‍ക്ക് ശേഷമാണ് 2016 നവംബര്‍ എട്ടിന് വൈകിട്ട് 5.30 നുളള റിസര്‍വ് ബാങ്ക് ബോര്‍ഡ് മീറ്റിങിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്. 

അന്ന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. വെങ്കിടേഷ് നായിക്കാണ് റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയത്. തുടക്കത്തില്‍ രേഖകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios