Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളായ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍ യാത്രി ആപ്പ്

തീവണ്ടി സമയക്രമം ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുളള സംവിധാനമാണ് റെയ‍ില്‍ യാത്രി ആപ്പ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ പ്രദേശിക ഭാഷകളിലും ഇനി ആപ്പിലൂടെ സേവനം ലഭിക്കും. 
 
rail yatri app starts service in Malayalam
Author
Thiruvananthapuram, First Published Apr 26, 2019, 10:03 AM IST

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പുകള്‍ ലഭ്യമാക്കുന്ന റെയില്‍ യാത്രി ആപ്പ് എട്ട് ഭാഷകളില്‍ കൂടി സേവനം വ്യാപിപ്പിച്ചു. ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ സേവനം ലഭിക്കുക. പുതിയ ഭാഷാസേവനം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് റെയില്‍ യാത്രി ആപ്പിന്‍റെ ഐഒഎസ്, വിന്‍ഡോസ് പതിപ്പ് ഉടന്‍ പുറത്തിറങ്ങും. 

തീവണ്ടി സമയക്രമം ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുളള സംവിധാനമാണ് റെയ‍ില്‍ യാത്രി ആപ്പ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ പ്രദേശിക ഭാഷകളിലും ഇനി ആപ്പിലൂടെ സേവനം ലഭിക്കും. 

Follow Us:
Download App:
  • android
  • ios