Asianet News MalayalamAsianet News Malayalam

39000 ട്രെയിൻ ചക്രങ്ങളും ആക്സിലുകളും റെയിൽവേ ഇറക്കുമതി ചെയ്യും; 500 കോടിയുടെ കരാർ ചൈനീസ് കമ്പനിക്ക്

റെയിൽവേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ രേഖകൾ പ്രകാരം മെയ്, ജൂൺ മാസങ്ങളിലാണ് ടെൻഡറുകൾ നൽകിയത്.

Railway will import Train wheels and axles from China
Author
New Delhi, First Published Jul 24, 2022, 5:00 PM IST

ദില്ലി: ചൈനീസ് കമ്പനിയിൽ നിന്ന് ട്രെയിൻ ചക്രങ്ങളും (Train wheels) ആക്സിലുകളും വാങ്ങാനൊരുങ്ങി ഇന്ത്യൻ റെയിൽവേ (Indian Railway). ഇതിനായി ഹോങ്കോംഗ് ആസ്ഥാനമായുള്ള ടി ഇസഡ‍് (തൈഷോങ്) എന്ന സ്ഥാപനത്തിനാണ് 500 കോടിയിലേറെ വരുന്ന മൂന്ന് കരാർ നൽകിയത്.  ചക്രങ്ങൾ ചൈന‌യിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. തൃണമൂൽ കോൺഗ്രസ് എംപി മാലാ റോയിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യ‌ക്തമാക്കിയത്.  

അനധികൃത ബാർ നടത്തിപ്പ് ആരോപണം: കോണ്ഗ്രസ് നേതാക്കൾക്ക് സ്മൃതി ഇറാനിയുടെ വക്കീൽ നോട്ടീസ്

റെയിൽവേ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ രേഖകൾ പ്രകാരം മെയ്, ജൂൺ മാസങ്ങളിലാണ് ടെൻഡറുകൾ നൽകിയത്. റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്ൻ ആസ്ഥാനമായുള്ള കമ്പനി കരാർ പാലിക്കാത്തതിനെ തുടർന്നാണ് ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്.  ട്രെയിൻ കോച്ചുകൾക്ക് ഉപയോ​ഗിക്കുന്നതിനായി 39,000 ചക്രങ്ങൾ വാങ്ങാൻ ഓർഡർ നൽകിയതായി റെയിൽവേ മന്ത്രാലയം ബുധനാഴ്ച ലോക്സഭയെ അറിയിച്ചിരുന്നു. ജൂൺ ഒന്നിനാണ് ഹോങ്കോങ്ങിലെ ‌ടിഇസഡ് കമ്പനിയിൽ നിന്ന് വാഗണുകൾക്കായി 30,000 ആക്‌സിലുകൾ വാങ്ങാൻ റെയിൽവേ ഓർഡർ നൽകിയത്. ഇത് ചരക്ക് നീക്കത്തിനായി റെയിൽവേ ഉപയോഗിക്കും.

യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്ട്രപതിയെ അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും

യുക്രൈൻ കമ്പനി വാ​ഗ്ദാനം ചെയ്തതിനേക്കാൾ 1.68 ശതമാനം അധികം തുകക്കാണ് ടെൻഡർ നൽകിയത്. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിലും, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 2021-22ൽ 45.51% വർധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേ കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.61% വർധിച്ചു.

തിരുവനന്തപുരത്ത് ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വകാര്യബസ്സിൽ യാത്രചെയ്ത വിദ്യാർത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.  കുരിയച്ചിറ  സ്വദേശി സുധീർ ഇസ് ലാഹിയാണ് പിടിയിലായത്.  ജൂലായ് 18നാണ്  സംഭവം.  സമാനമായ കുറ്റകൃത്യത്തിന്  തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. 

Read more: ഡ്യൂട്ടിയില്‍ കയറിയശേഷം കാണാതായി; പരിശോധനയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളത്തെ യുവതി നേരിട്ടത് ഒരു വർഷം നീണ്ട കൊടിയ പീഡനം, എല്ലാം ബന്ധുവുമായി അടുപ്പമുണ്ടെന്ന പേരിൽ

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത് ഒരു വർഷം മുൻപാണ്. ബന്ധുവായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന പേരിൽ ആദ്യം മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ കിട്ടിയതോടെ മർദ്ദനത്തിന്റെ രൂപം മാറി കൊടിയ ലൈംഗിക പീഡനമായി. 

പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവും ഇയാളുടെ സുഹൃത്തുമാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios