Asianet News MalayalamAsianet News Malayalam

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് ഇനിമുതല്‍ സര്‍വീസ് ചാര്‍ജ് ഉണ്ടാകില്ല

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഔദ്യോഗികമായി ബാങ്കുകള്‍ക്ക് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

RBI removes charges on NEFT, RTGS transactions
Author
Mumbai, First Published Jun 6, 2019, 2:51 PM IST

മുംബൈ: ഇന്ന് അവസാനിച്ച പണനയ അവലോകന യോഗത്തില്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടാപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍. 

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഔദ്യോഗികമായി ബാങ്കുകള്‍ക്ക് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുവരെ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് നിശ്ചിത തുക റിസര്‍വ് ബാങ്ക് സര്‍വീസ് ചാര്‍ജ് ഇടാക്കിയിരുന്നു. ഈ തീരുമാനത്തിലൂടെ ഇനിമുതല്‍ സര്‍വീസ് ചാര്‍ജുകളില്ലാതെ വ്യക്തികള്‍ക്ക് പണം കൈമാറാം. 

ഉയര്‍ന്ന തുക ബാങ്കുകള്‍ വഴി കൈമാറാനാണ് ആര്‍ടിജിഎസ് മാര്‍ഗം ഉപയോഗിക്കുന്നത്. 

Follow Us:
Download App:
  • android
  • ios