Asianet News MalayalamAsianet News Malayalam

അംബാനി 5ജി സേവനങ്ങൾ പ്രഖ്യാപിക്കുമോ? റിലയൻസിന്റെ വാർഷിക യോഗം ആരംഭിച്ചു

സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് റിലയൻസ് ജിയോ ഇൻഫോകോം ആയിരുന്നു  24,740 മെഗാഹെർട്‌സ് ആണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്.

reliance 45th annual general meeting
Author
First Published Aug 29, 2022, 2:07 PM IST

തകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) അതിന്റെ 45-ാമത് വാർഷിക പൊതുയോഗം ചേരുന്നു. തുടർച്ചയായ മൂന്നാം വർഷവും വീഡിയോ കോൺഫറൻസിങ് വഴിയാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി നിരവധി പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

5ജിയുടെ വരവ് ഉൾപ്പടെ റീട്ടെയിൽ, ടെലികോം, ന്യൂ എനർജി തുടങ്ങിയ ചില മേഖലകളിലും സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വാർഷിക യോഗത്തിൽ അംബാനി അതിന്റെ ആദ്യ സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്‌സ്റ്റ് പുറത്തിറക്കിയിരുന്നു. 

രാജ്യത്ത് 5ജി  നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ മുകേഷ് അംബാനി നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് റിലയൻസ് ജിയോ ഇൻഫോകോം ആയിരുന്നു  24,740 മെഗാഹെർട്‌സ് ആണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്.  

Read Also: 90 കോടിയുടെ നിറം മാറ്റാവുന്ന കാർ മുതൽ 240 കോടിയുടെ ജെറ്റ് വരെ; നിത അംബാനിയുടെ ആഡംബര ശേഖരം

കഴിഞ്ഞ വർഷത്തെ ഷെയർഹോൾഡർ മീറ്റിംഗിൽ റിലയൻസിന്റെ തലമുറ കൈമാറ്റം  വേഗത്തിലാക്കുമെന്ന് അംബാനി സൂചന നൽകുകയും ഡിസംബറിൽ അത് വ്യക്തമായി ആവർത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ ഇതിനകം 
ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ നെറ്റ് പ്രൊഫിറ്റിൽ 46 ശതമാനം വർധനവുണ്ടായെന്നാണ് കഴിഞ്ഞ മാസം മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ടെലികോം രംഗത്തും റീടെയ്ൽ രംഗത്തുമുണ്ടാക്കിയ കുതിപ്പും ഇന്ധന സംസ്കരണ വിപണിയിൽ നിന്നുള്ള വരുമാന വർധനവുമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഏപ്രിൽ ജൂൺ പാദത്തിൽ ഇത്തവണ 17955 കോടി രൂപയാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ലാഭം. കഴിഞ്ഞ വർഷം ഇത് 12273 കോടി രൂപയായിരുന്നു.  
 .

 
 

Follow Us:
Download App:
  • android
  • ios