കുറഞ്ഞ ചെലവിലും ഡിജിറ്റലായും പ്രവര്‍ത്തിക്കുക എന്നതാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ തന്ത്രം. നിലവിലുള്ള റിലയന്‍സ് ഓഫീസുകള്‍ ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് പദ്ധതി. 

ക്തമായ അടിത്തറയോടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ബിസിനസ് തന്ത്രം ആവിഷ്ക്കരിക്കാനൊരുങ്ങി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ചെയര്‍മാനും മുതിര്‍ന്ന ബാങ്കറുമായ കെ.വി കാമത്തിന്‍റെ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പിന്തുണയോടെയാണ് വിപണിയിലേക്കുള്ള പ്രവേശനം ആസൂത്രണം ചെയ്യുന്നത്. വളരെ വൈകി വിപണിയിലേക്കെത്തുന്നു എന്നതിനാല്‍ കുറഞ്ഞ ചെലവിലും ഡിജിറ്റലായും പ്രവര്‍ത്തിക്കുക എന്നതാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ തന്ത്രം. നിലവിലുള്ള റിലയന്‍സ് ഓഫീസുകള്‍ ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് പദ്ധതി. ഇതിനായി ഡേറ്റയും, സാങ്കേതിക വിദ്യയും കമ്പനി ഉപയോഗിക്കും. 

 ALSO READ: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

ജിയോ ടെലികമ്യൂണികേഷന്‍സ് അവലംബിച്ച ബിസിനസ് തന്ത്രം കെ.വി കാമത്തിന്‍റെ അനുഭവ സമ്പത്തിന്‍റെ പിന്‍ബലത്തോടെ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ പ്രതീക്ഷ. ഇതിനായി കെ.വി കാമത്തിന് മുഴുവന്‍ സ്വാതന്ത്ര്യവും റിലയന്‍സ് നല്‍കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മണി മാനേജറായ ബ്ലാക്ക്റോക്കുമായി ചേര്‍ന്ന അസറ്റ് മാനേജ്മെന്‍റ് കമ്പനി സ്ഥാപിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്റോക്ക് നിക്ഷേപം, കമ്പനികളുടെ പ്രവര്‍ത്തനം, വിശകലനം എന്നീ മേഖലകളിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ഏഷ്യയില്‍ ആകെ 422 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് ബ്ലാക്ക് റോക്ക് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 15 ശതമാനം ഇന്ത്യയിലാണ്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ സിഇഒ ഹിതേഷ് സേത്തിയ, കോർപ്പറേറ്റ് ബാങ്കിംഗിൽ 22 വർഷത്തെ ആഭ്യന്തര, അന്തർദേശീയ പരിചയമുള്ള മുൻ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് കൂടിയാണ്. കൂടാതെ, ഗ്രൂപ്പ് സിഎച്ച്ആർഒ മനീഷ് സിംഗ് ഐസിഐസിഐ മുൻ ഉദ്യോഗസ്ഥനാണ്.

ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്

നിലവിൽ മുംബൈയിൽ മൈ ജിയോ ആപ്പ് വഴി വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. കൂടാതെ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, സംരംഭകർ, ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ, വാഹന വായ്പകൾ, ഭവന വായ്പകൾ, ഓഹരികൾ ഈടായെടുത്ത് നൽകുന്ന വായ്പകൾ എന്നിവയ്ക്കായി ബിസിനസ്, മർച്ചന്റ് ലോണുകൾ ആരംഭിക്കാൻ ജിയോക്ക് പദ്ധതിയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം