Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ കറൻസി ഘട്ടംഘട്ടമായി അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു

സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി രബി ശങ്കർ. 

Reserve Bank of India is preparing to introduce digital currency in a phased manner
Author
India, First Published Jul 22, 2021, 8:43 PM IST

ദില്ലി: സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി രബി ശങ്കർ. ഹോൾസെയ്ൽ, റീടെയ്ൽ സെഗ്മെന്റുകളിൽ ഉപയോഗിക്കാവുന്ന ഈ കറൻസികൾ ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങൾ നിരന്തരം പരിശോധിക്കാനുമാണ് റിസർവ് ബാങ്കിന്റെ നീക്കം. ഇങ്ങിനെ വരുമ്പോൾ ഈ സംവിധാനത്തിൽ തടസങ്ങൾ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ,

ഒറ്റഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്ന ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കർ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios