ദില്ലി: ഉപഭോക്തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ആറു ശതമാനത്തിലേക്കെന്ന് വിലയിരുത്തൽ. മൂന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് നിലവിലത്തെ കുതിപ്പ്. ഭക്ഷ്യോൽപന്നങ്ങളിലുണ്ടായ വൻ വിലവർധനാവാണ് ഇതിന്റെ പ്രധാന കാരണം.

ഉള്ളിയുടെ വില 150 കടന്നതും മറ്റു പച്ചക്കറികൾക്ക് തീവിലയായതും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യമൊട്ടാകെ നേരിട്ട ശക്തമായ പ്രതിഷേധങ്ങളും വില വർധിക്കാൻ കാരണമായെന്നു വിലയിരുത്തപ്പെടുന്നു.

നവംബറിലെ നാണ്യപെരുപ്പ് 5.54 ശതമായിരുന്നു. ഡിസംബറിലേത് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഈ നിരക്ക് 6.25 വരെ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതിനാൽ ആണിത്.