മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് (ആര്‍ടിജിഎസ്) വഴിയുളള പണക്കൈമാറ്റത്തിനുളള സമയപരിധി റിസര്‍വ് ബാങ്ക് ഒന്നര മണിക്കൂര്‍ കൂടി നീട്ടി. ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ പണം കൈമാറാം. രാവിലെ ഒന്‍പത് മുതല്‍ 4.30 വരെയാണ് ഇപ്പോഴത്തെ സമയം. 

കുറഞ്ഞത് രണ്ട്  ലക്ഷം രൂപ മുതലുളള ഇടപാടുകളാണ് ആര്‍ടിജിഎസിലൂടെ നടത്താനാകുക. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് കൂടിയ പരിധി ഇല്ല.