Asianet News MalayalamAsianet News Malayalam

റബര്‍ മേഖലയ്ക്ക് ആശ്വാസം; തറ വില 170 ആക്കി ഉയര്‍ത്തി

146 ആണ് റബറിന്‍റെ ഇന്നത്തെ വിപണി വില. താങ്ങുവില 150 ൽ നിന്ന് 170 ആക്കിയതോടെ കിലോയ്ക്ക് 24 രൂപ വച്ച് കർഷന് സർക്കാരിൽ നിന്ന് കിട്ടും. 


 

Rubber section get relaxation
Author
Trivandrum, First Published Jan 15, 2021, 2:32 PM IST

തിരുവനന്തപുരം: വിലത്തകർച്ചയും കൊവിഡും കാരണം പ്രതിസന്ധിയിലായിരുന്ന റബർ മേഖലയ്ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്. തറ വില 200 ആക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 170 ആക്കി ഉയർത്തിയത് സഹായകരമാകുമെന്ന് റബർ കർഷകർ പറയുന്നു. 146 ആണ് റബറിന്‍റെ ഇന്നത്തെ വിപണി വില. താങ്ങുവില 150 ൽ നിന്ന് 170 ആക്കിയതോടെ കിലോയ്ക്ക് 24 രൂപ വച്ച് കർഷന് സർക്കാരിൽ നിന്ന് കിട്ടും. 

കര്‍ഷകനായ മണര്‍കാട്ടെ റെജി റബറിന് വില കുറഞ്ഞത് കാരണം വെട്ട് നിര്‍ത്തിയതായിരുന്നു. ലോക് ഡൗണ്‍ സമയത്ത് 150 ലേക്കെത്തിയപ്പോള്‍ വീണ്ടും  കത്തിയെടുത്തു. താങ്ങ് വില കൂട്ടിയതോടെ പ്രതീക്ഷയിലാണ്. നിലവില്‍ താങ്ങ് വില 150 ആണ്. കഴിഞ്ഞ നാല് മാസമായി റബറിന്‍റെ വിലയും ഏകദേശം 150 ന് അടുത്താണ്. അതുകൊണ്ട് സര്‍ക്കാരിന് റബര്‍ കര്‍ഷകന് കാര്യമായി പണം നല്‍കേണ്ടി വന്നിട്ടില്ല.

പക്ഷേ കഴിഞ്ഞ വര്‍ഷത്തെ 30 കോടി രൂപ ഇതുവരേയും കര്‍ഷകന് നല്‍കാൻ സര്‍‍ക്കാരിനായിട്ടില്ല. കേരളാ കോണ്‍ഗ്രസിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിനൊപ്പം റബറിന് താങ്ങ് വില കൂട്ടിയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക്കൂട്ടല്‍. റബറിന്‍റെ താങ്ങ് വില വര്‍ദ്ധിപ്പിക്കാന്‍ ജോസ് കെമാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ സര്‍ക്കാരിന് നിവേദനവും നല്‍കിയിരുന്നു. 200 രൂപ നല്‍കാതെ കര്‍ഷകനെ സര്‍ക്കാര്‍ വഞ്ചിച്ചെന്നായിരുന്നു യുഡിഎഫ് പ്രതികരണം.

Follow Us:
Download App:
  • android
  • ios