Asianet News MalayalamAsianet News Malayalam

ഓഗസ്റ്റ് മുതൽ ഞായറാഴ്ച അടക്കം എല്ലാ അവധി ദിവസങ്ങളിലും ശമ്പളം അക്കൗണ്ടിലെത്തും

നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം (എൻഎസിഎച്ച്) ഓഗസ്റ്റ് ഒന്ന് മുതൽ ഞായറാഴ്ച ഉൾപ്പടെ എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

Salary will be credited to all holidays from August
Author
Kerala, First Published Jun 5, 2021, 4:34 PM IST

മുംബൈ: നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം (എൻഎസിഎച്ച്) ഓഗസ്റ്റ് ഒന്ന് മുതൽ ഞായറാഴ്ച ഉൾപ്പടെ എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

ഡിവിഡന്റ്, പലിശ, ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്ക് അടക്കൽ, ഗ്യാസ്, ടെലിഫോൺ, വെള്ളത്തിന്റെ പണം, ലോൺ അടവ്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ ബാങ്കുകൾക്ക് അവധിയുള്ള ദിവസം പോലും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ശമ്പളമൊന്നും ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ ലഭ്യമാകാറില്ല. പുതിയ തീരുമാനത്തോടെ ഇനി ഏത് ദിവസമാണോ ശമ്പളം പോലുള്ളവ അക്കൗണ്ടിലെത്തേണ്ടത്, അത് പൊതു അവധി ദിവസമാണെങ്കിലും അന്ന് തന്നെ കിട്ടും. അതിനാൽ തന്നെ ശമ്പളം കിട്ടേണ്ട ദിവസം അക്കൗണ്ടിൽ ഉണ്ടാകേണ്ട മിനിമം ബാലൻസ് ഇല്ലല്ലോയെന്ന് ഇനി മുതൽ ആർക്കും ഭയക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ബാങ്കിന് പിഴയീടാക്കാനും സാധിക്കില്ല.

നിലവിൽ ബാങ്ക് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ മാത്രമാണ് എൻഎസിഎച്ച് ലഭിക്കുന്നത്. നേരത്തെ കേന്ദ്രസർക്കാർ ഡിജിറ്റൽ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടർന്ന് എൻഇഎഫ്ടി, ആർടിജിഎസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

Follow Us:
Download App:
  • android
  • ios