കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്ബിഐ ഓഹരികള്‍ സ്ഥിരമായി മുന്നേറുകയാണ്.

മുംബൈ : 20,000 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം . ഇതോടെ ബാങ്കിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2017-ന് ശേഷം എസ്ബിഐ നടത്തുന്ന പ്രധാന മൂലധന സമാഹരണമാണിത്. ഈ ബോണ്ടുകള്‍ ഇന്ത്യന്‍ രൂപയില്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ഇത് ബാങ്കിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക.

മികച്ച പ്രകടനവുമായി എസ് ബി ഐ ഓഹരികൾ :

ബോണ്ട് പ്രഖ്യാപനത്തെത്തുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില 833.90 രൂപയിലെത്തി. 2024 ജൂലൈയില്‍ രേഖപ്പെടുത്തിയ 898.80 രൂപയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനോട് അടുത്തുകൊണ്ടിരിക്കുകയാണ് എസ്ബിഐയുടെ ഓഹരി വില . നിലവില്‍ ഈ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 7 ശതമാനം താഴെയാണ് ഓഹരി. 2025 മാര്‍ച്ചില്‍ ഓഹരി വില 679.65 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്ബിഐ ഓഹരികള്‍ സ്ഥിരമായി മുന്നേറുകയാണ്. ജൂലൈയില്‍ ഓഹരി 1 ശതമാനം നേട്ടം രേഖപ്പെടുത്തി. ് തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഓഹരി നേട്ടമുണ്ടാക്കുന്നത്. ജൂണില്‍ 1 ശതമാനവും മേയില്‍ 3 ശതമാനവും ഏപ്രിലില്‍ 2.22 ശതമാനവും മാര്‍ച്ചില്‍ 12 ശതമാനവും ഓഹരി വില വര്‍ദ്ധിച്ചു. ഇതിന് മുന്‍പ്, ഫെബ്രുവരിയില്‍ 11 ശതമാനവും ജനുവരിയില്‍ 2.7 ശതമാനവും ഓഹരി വില ഇടി#്ഞിരുന്നു..

ക്യുഐപി വഴിയുള്ള നിക്ഷേപ സമാഹരണം 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപ വരെ ഓഹരി മൂലധനം സമാഹരിക്കാന്‍ എസ്ബിഐയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് , ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ അല്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഒന്നോ അതിലധികമോ തവണകളായി ഈ മൂലധനം സമാഹരിക്കും. ക്യുഐപി വഴി മൂലധനം സമാഹരിക്കുമ്പോള്‍ സര്‍ക്കാരിന്റെ എസ്ബിഐയിലെ ഓഹരി പങ്കാളിത്തത്തില്‍ കുറവ് വരും. 2025 മാര്‍ച്ച് 31 വരെ ഇത് 57.43 ശതമാനമായിരുന്നു.