വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ. പണം പിൻവലിക്കൽ ഉൾപ്പടെ വിവിധ സേവനങ്ങൾ എസ്ബിഐയുടെ ഡോർസ്റ്റെപ്പ് ബാങ്കിംഗ് ലഭിക്കാൻ ഉപയോക്താക്കൾ ചെയ്യണ്ടത്..
ദില്ലി: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ള ഉപഭോക്താക്കൾക്കും ഏറ്റവും കൂടുതൽ ഉപയോഗപ്രദമായ ബാങ്കിംഗ് രീതിയാണ് ഡോർസ്റ്റെപ്പ് ബാങ്കിംഗ്. അതായത് ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകുന്ന രീതി. ലഭിക്കുന്ന സേവനത്തിനനുസരിച്ച് ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നു. ഈ നിരക്കുകൾ അക്കൗണ്ടിനെയും പൗരനെയും ആശ്രയിച്ച് വ്യത്യാസപ്പെടും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇപ്പോൾ വികലാംഗരായ ഉപഭോക്താക്കൾക്ക് ഓരോ മാസവും മൂന്ന് തവണ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ ചാർജ് കൂടാതെ ഉപയോഗിക്കാൻ അനുവദിക്കുന്നു. സാമ്പത്തിക, സാമ്പത്തികേതര സേവനങ്ങൾക്ക് 75 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് എന്ത്ചെയ്യണം? അതിനായി ആദ്യം ഉപയോക്താവ് എസ്ബിഐ വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾ ഡോർസ്റ്റെപ്പ് ബാങ്കിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക.
ഘട്ടം 1: പ്ലേ സ്റ്റോറിൽ നിന്നും ഉപഭോക്താവ് ഡോർസ്റ്റെപ്പ് ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം
ഘട്ടം 2: ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം രജിസ്റ്റർ ചെയ്യുന്നതിന് മൊബൈൽ നമ്പർ നൽകുക.
ഘട്ടം 3: ഒടിപി ജനറേറ്റ് ചെയ്യുകയും ഉപഭോക്താവിന്റെ മൊബൈലിലേക്ക് അയയ്ക്കുകയും ചെയ്യും
ഘട്ടം 4: ഉപഭോക്താവ് ഒടിപി നൽകുക
ഘട്ടം 5: സ്ഥിരീകരണത്തിന് ശേഷം, പേരും ഇമെയിലും പാസ്‌വേഡ് (പിൻ) നൽകുക
ഘട്ടം 6: ഉപയോക്താവിന് സ്വാഗത എസ്എംഎസ് അയയ്‌ക്കുന്നു.
സ്റ്റെപ്പ് 7: അധിക വിവരങ്ങൾ നൽകുന്നതിന് പിൻ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം
ഘട്ടം 8: വിലാസം ചേർക്കുക ഓപ്ഷൻ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകണം.
