ഓൺലൈൻ ഇടപാടുകൾക്ക് പുതിയ നിരക്കുകൾ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്) ഇടപാടുകളുടെ ചാർജുകൾ പരിഷ്കരിച്ചു. 2025 ഓഗസ്റ്റ് 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഓൺലൈൻ, ബ്രാഞ്ച് ഇടപാടുകൾക്ക് വ്യത്യസ്ത നിരക്കുകളാണ് ബാധകം.

പുതിയ ചാർജുകൾ ഇങ്ങനെ:

25,000 രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ഇടപാടുകൾക്ക് നിലവിലുള്ളതുപോലെ ചാർജുകൾ ഉണ്ടാകില്ല. എന്നാൽ, 25,000 രൂപയിൽ കൂടുതലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഓഗസ്റ്റ് 15 മുതൽ ചെറിയ തുക സർവീസ് ചാർജായി ഈടാക്കും. അതേസമയം, സാലറി പാക്കേജ് അക്കൗണ്ടുകൾക്ക് ഓൺലൈൻ ഐഎംപിഎസ് ട്രാൻസ്ഫറുകൾക്ക് പൂർണ്ണമായ ഇളവ് ലഭിക്കും.

ഓൺലൈൻ ഇടപാടുകൾക്ക് പുതിയ നിരക്കുകൾ (ഓഗസ്റ്റ് 15 മുതൽ):

  • 25,000 രൂപ മുതൽ 1,00,000 രൂപ വരെ: 2 രൂപ + ജിഎസ്ടി
  • 1,00,000 രൂപ മുതൽ 2,00,000 രൂപ വരെ: 6 രൂപ + ജിഎസ്ടി
  • 2,00,000 രൂപ മുതൽ 5,00,000 രൂപ വരെ: 10 രൂപ + ജിഎസ്ടി

ഈ ഇടപാടുകൾക്ക് മുമ്പ് ചാർജുകൾ ഉണ്ടായിരുന്നില്ല.

ബ്രാഞ്ചുകൾ വഴിയുള്ള ഇടപാടുകൾക്ക് മാറ്റമില്ല:

ബാങ്ക് ശാഖകൾ വഴിയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് നിലവിലെ ചാർജുകളിൽ മാറ്റമില്ല. ഏറ്റവും കുറഞ്ഞ ചാർജ് 2 രൂപ + ജിഎസ്ടിയും, കൂടിയ ചാർജ് 20 രൂപ + ജിഎസ്ടിയും ആണ്.

ചാർജ് ബാധകമല്ലാത്ത അക്കൗണ്ടുകൾ:

ഓൺലൈൻ ഇടപാടുകൾക്ക്, എല്ലാത്തരം സാലറി പാക്കേജ് അക്കൗണ്ടുകൾക്കും (ഡിഫൻസ് സാലറി പാക്കേജ്, പാരാ മിലിട്ടറി സാലറി പാക്കേജ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാലറി പാക്കേജ്, സെൻട്രൽ ഗവൺമെന്റ് സാലറി പാക്കേജ്, പോലീസ് സാലറി പാക്കേജ്, റെയിൽവേ സാലറി പാക്കേജ്, ശൗര്യ ഫാമിലി പെൻഷൻ അക്കൗണ്ടുകൾ) ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.

ഇതുകൂടാതെ, കോർപ്പറേറ്റ് സാലറി പാക്കേജ് (CSP), സ്റ്റേറ്റ് ഗവൺമെന്റ് സാലറി പാക്കേജ് (SGSP), സ്റ്റാർട്ടപ്പ് സാലറി പാക്കേജ് (SUSP), കൂടാതെ ഫാമിലി സേവിംഗ്സ് അക്കൗണ്ടായ എസ്ബിഐ റിഷ്ടേ എന്നിവയ്ക്കും ഓൺലൈൻ ഐഎംപിഎസ് ചാർജുകൾ ബാധകമല്ല.

എന്താണ് ഐഎംപിഎസ്?

ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) എന്നത് 24 മണിക്കൂറും ലഭ്യമായ ഒരു തത്സമയ പെയ്മെന്റ് സേവനമാണ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ സേവനം നൽകുന്നത്. ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെയാണ് ഐഎംപിഎസ് വഴി കൈമാറ്റം ചെയ്യാൻ സാധിക്കുക

മറ്റ് ബാങ്കുകളിലെ ഐഎംപിഎസ് ചാർജുകൾ

കാനറ ബാങ്ക്:

  • 1,000 രൂപയിൽ താഴെ: ചാർജില്ല
  • 1,000 രൂപ മുതൽ 10,000 രൂപ : 3 രൂപ + ജിഎസ്ടി
  • 10,000 രൂപ മുതൽ 25,000 രൂപ : 5 രൂപ + ജിഎസ്ടി
  • 25,000 രൂപ മുതൽ 1,00,000 രൂപ : 8 രൂപ + ജിഎസ്ടി
  • 1,00,000 രൂപ മുതൽ 2,00,000 രൂപ : 15 രൂപ + ജിഎസ്ടി
  • 2,00,000 രൂപ മുതൽ 5,00,000 രൂപ : 20 രൂപ + ജിഎസ്ടി

പഞ്ചാബ് നാഷണൽ ബാങ്ക്:

  • 1,000 രൂപ വരെ: ചാർജില്ല
  • 1,001 രൂപ മുതൽ 1,00,000 രൂപ വരെ: ബ്രാഞ്ച് വഴി 6 രൂപ + ജിഎസ്ടി, ഓൺലൈൻ വഴി 5 രൂപ + ജിഎസ്ടി
  • 1,00,000 രൂപയിൽ കൂടുതൽ: ബ്രാഞ്ച് വഴി 12 രൂപ + ജിഎസ്ടി, ഓൺലൈൻ വഴി 10 രൂപ + ജിഎസ്ടി