Asianet News MalayalamAsianet News Malayalam

ആശങ്ക വേണ്ട, ഷെങ്കൻ വിസ ലഭിക്കും ഡിജിറ്റലായി; യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഇനി ആശ്വസിക്കാം

വിസ അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കേണ്ടി വരില്ല. കോൺസുലേറ്റ് അല്ലെങ്കിൽ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം.

Schengen visa is going digital
Author
First Published Nov 14, 2023, 6:08 PM IST | Last Updated Nov 14, 2023, 6:13 PM IST

ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ആശ്വാസമേകി യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ അപേക്ഷ ഡിജിറ്റൽ ആക്കുന്നു. ഇതോടെ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കേണ്ടി വരില്ല. കോൺസുലേറ്റ് അല്ലെങ്കിൽ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണവും ഷെങ്കനിൽ ഉൾപ്പെടുന്നു.

ഓൺലൈൻ വിസ സംവിധാനം വരുന്നതോടെ യാത്രക്കാർക്കുള്ള വിസ അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാകുമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സ്പെയിനിന്റെ ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്ക പറഞ്ഞു. ഡിജിറ്റൽവൽക്കരണം നടപ്പിലാക്കിക്കഴിഞ്ഞാൽ, ഷെങ്കൻ മേഖലയിലെ ഹ്രസ്വകാല താമസത്തിനായി അപേക്ഷിക്കുന്ന വ്യക്തികൾ ആവശ്യമായ രേഖകളും ഡാറ്റയും അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകർപ്പുകളും ബയോമെട്രിക് വിവരങ്ങളോടൊപ്പം അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുന്നതെല്ലാം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും.

എന്താണ് ഷെങ്കൻ വിസ

90 ദിവസത്തിൽ കൂടാത്ത ദൈർഘ്യമുള്ള ഹ്രസ്വവും താത്കാലികവുമായ താമസത്തിനോ ഷെങ്കൻ ഏരിയയിലൂടെയുള്ള യാത്രയ്‌ക്കോ വേണ്ടിയുള്ളതാണ് ഷെങ്കൻ വിസ. ഒരു വിസയ്ക്ക് ഏത് ഷെങ്കൻ രാജ്യത്തും സാധുതയുണ്ട്. ആദ്യം പ്രവേശിക്കുന്ന രാജ്യത്താണ് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഷെങ്കന്‍ പ്രദേശം. ഇവയില്‍ 22 എണ്ണം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ്. ഈ 27 രാജ്യങ്ങളിലും യാതൊരു തടസങ്ങളുമില്ലാതെ യാത്ര ചെയ്യുന്നതിന് ഷെങ്കന്‍ വിസ ഉപയോഗിക്കാം.

നിലവില്‍ 15 ദിവസം മുമ്പ് അപേക്ഷ നല്‍കി കാത്തിരുന്നാല്‍ മാത്രമേ ഷെങ്കന്‍ വിസ ലഭിക്കൂ.

Latest Videos
Follow Us:
Download App:
  • android
  • ios