സെബിയുടെ വരുമാനത്തിൽ 2021 സാമ്പത്തിക വർഷത്തിൽ നേരിയ വർധന

മുംബൈ: സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വരുമാനം 2020 - 21 സാമ്പത്തിക വർഷത്തിൽ നേരിയ തോതിൽ ഉയർന്നു. 826 കോടി രൂപയാണ് വരുമാനം. നിക്ഷേപത്തിൽ നിന്നും ഫീസിൽ നിന്നുമാണ് ബോർഡിന്റെ വരുമാനം വർധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ചെലവുകളിലും വർധനവുണ്ടായി. 2021 മാർച്ച് 31 വരെ 667.2 കോടി രൂപയാണ് ബോർഡിന്റെ ചെലവ്. തൊട്ടുമുൻപത്തെ വർഷം 588.14 കോടി രൂപയായിരുന്നു ചെലവ്. സെബി ഇന്ന് പുറത്തുവിട്ട വാർഷിക കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്.

Read Also : ശമ്പള വർധനവ് നടപ്പാക്കി; രാജി വെക്കാനൊരുങ്ങി ഇന്ത്യയിലെ 40 ശതമാനം ജീവനക്കാർ

മാർകറ്റ് റെഗുലേറ്ററായ സെബിയുടെ ഫീസ് വരുമാനം 608.26 കോടി രൂപയിൽ നിന്ന് 610.10 കോടി രൂപയായി ഉയർന്നു. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 170.35 കോടി രൂപയായിരുന്നത് 182.21 കോടി രൂപയായി. മറ്റ് വരുമാനങ്ങൾ 18.15 കോടി രൂപയിൽ നിന്ന് 21.5 കോടി രൂപയായും വർധിച്ചു. 2020 മാർച്ച് 31 വരെയുള്ള കണക്കുകളെ അപേക്ഷിച്ച് 2021 മാർച്ചിലെ കണക്കാണിത്.

2019-20 സാമ്പത്തിക വർഷത്തിൽ 813.04 കോടി രൂപയായിരുന്നു ബോർഡിന്റെ വരുമാനം. ഇത് 825.67 കോടി രൂപയായാണ് ഉയർന്നത്. വളർച്ചാ ശതമാനം 1.55 ശതമാനം മാത്രമാണ്.