വിപണിയുടെ ആദ്യ ദിനം നേട്ടത്തിൽ കലാശിച്ചു. ഓഹരി സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: യുഎസ് ഫെഡ് നിരക്ക് വർധനയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ച് നേട്ടത്തിൽ കലാശിച്ചു. ബിഎസ്ഇ സെൻസെക്‌സ് 750 പോയിന്റ് ഉയർന്ന് 54,520ലും എൻഎസ്ഇ നിഫ്റ്റി 230 പോയിന്റ് ഉയർന്ന് 16,280ലും വ്യാപാരം അവസാനിപ്പിച്ചു. 

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഓരോ ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.

ഐടി, മെറ്റൽ, നിഫ്റ്റി ബാങ്ക്, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ്. വ്യാപാരം ആരംഭിക്കുമ്പോൾ സൂചികകൾ ഉയർന്നിരുന്നു. സെൻസെക്സ് 446.07 പോയിന്റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 54206.85 ലും നിഫ്റ്റി 139.70 പോയിന്റ് അല്ലെങ്കിൽ 0.87 ശതമാനം ഉയർന്ന് 16188.90 ലും ആണ് വ്യാപാരം ഇന്ന് ആരംഭിച്ചത്. 

Read Also: കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില