വിപണിയുടെ രണ്ടാം ദിനവും നേട്ടത്തിൽ സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം  

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.8 ശതമാനം വരെ ഉയർന്നു. മേഖലാതലത്തിൽ, നിഫ്റ്റി പിഎസ്ബി, റിയാലിറ്റി സൂചികകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 

സെൻസെക്‌സ് 246.47 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 54,767.62ലും നിഫ്റ്റി 50 62 പോയിന്റ് അഥവാ 0.38 ശതമാനം ഉയർന്ന് 16,340.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: രൂപയുടെ മൂല്യം 80 കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം, ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എസ്ബിഐ, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 1-2.3 ശതമാനം വരെ നേട്ടമുണ്ടാക്കി. ഒഎൻജിസി, നെസ്‌ലെ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ലൈഫ്, സൺ ഫാർമ, ടാറ്റ കൺസ്യൂമർ, സിപ്ല, ഹീറോ മോട്ടോകോർപ്പ്, എസ്‌ബിഐ ലൈഫ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

അതേസമയം, യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ടു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, എങ്കിലും 80 തൊട്ടിരുന്നില്ല. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന് 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു. 

Read Also : 5ജി ലേലം: 14000 കോടി രൂപ കെട്ടിവെച്ച് അംബാനി, അദാനി 100 കോടിയും