കൊച്ചി: വി-സ്റ്റാറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. പ്രശസ്ത മെന്‍സ് വെയര്‍ ബ്രാന്‍ഡായ വി-സ്റ്റാറിന്‍റെ പുതിയ അംബാസിഡറായാണ് ലോകത്തിലെ മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെ കമ്പനി തെരഞ്ഞെടുത്തത്. 

ശിഖര്‍ ധവാനെ വി സ്റ്റാര്‍ കുടുംബത്തിലേക്ക് ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് വി സ്റ്റാര്‍ മേധാവിയും ചെയര്‍പേഴ്സണുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി ലോകത്തിലെ ക്രിക്കറ്റ് പ്രേമികളെ തന്‍റെ ബാറ്റിങ് ശക്തികൊണ്ട് വിസ്മയിപ്പിച്ച ശിഖര്‍ ധവാന്‍ പുരുഷത്വത്തിന്‍റെ പ്രതീകമാണ്. വി സ്റ്റാറിന്‍റെ മുമ്പോട്ടുള്ള യാത്രയില്‍ ധവാനും ഒപ്പമുണ്ടാകുമെന്നും ഷീല കൊച്ചൗസേപ്പ് കൂട്ടിച്ചേര്‍ത്തു.

ലോകം ലോകകപ്പിന്‍റെ ലഹരിയില്‍ മുങ്ങി നില്‍ക്കുന്ന ഈ സമയമാണ് ശിഖര്‍ ധവാനെ അംബാഡിഡറാക്കുവാന്‍ ഏറ്റവും മികച്ചത്. അസാധ്യമായി ഒന്നുമില്ല എന്ന ആത്മവിശ്വാസത്തെയാണ് ശിഖര്‍ ധവാന്‍ പ്രതിനിധാനം ചെയ്യുന്നത്-ഷീല വ്യക്തമാക്കി.

വി സ്റ്റാര്‍, വി-ഗാര്‍ഡ്, വണ്ടര്‍ല എന്നീ സഹോദര സ്ഥാപനങ്ങള്‍ക്ക് ഏകദേശം 3000 കോടിയുടെ വരുമാനമുണ്ട് . വസ്ത്ര വ്യപാര രംഗത്തെ പ്രമുഖരായ വി സ്റ്റാര്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. ശിഖര്‍ ധവാന്‍ അംബാഡിഡര്‍ ആകുന്നതോടെ പുരുഷന്‍മാരുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റിലെ അവസാന വാക്കാകുകയാണ് വി സ്റ്റാര്‍. ശിഖര്‍ ധവാന്‍ അഭിനയിക്കുന്ന വി സ്റ്റാറിന്‍റെ പരസ്യം ഉടന്‍ തന്നെ പുറത്തിറക്കും. 

അംബാസിഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശിഖര്‍ ധവാന്‍റെ പേര് മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നതെന്ന് വി ഗാര്‍ഡിന്‍റെ എംഡി മിതുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ഞങ്ങളുടെ തീവ്രമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്ന  ഒരാളെയാണ് അംബാസിഡര്‍ സ്ഥാനത്തേക്ക് വേണ്ടിയിരുന്നതെന്നും മിതുന്‍ കൂട്ടിച്ചേര്‍ത്തു. 

'ഏറ്റവും മികച്ച ക്രിക്കറ്ററെയാണ് ബ്രാന്‍ഡിനായി തെരഞ്ഞെടുത്തത്. ഗ്രൗണ്ടില്‍ പരാജയപ്പെടാത്ത ശിഖര്‍ ധവാന്‍റെ വിശ്വസ്യതയാണ് അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഈ വിശ്വാസ്യത തന്നെയാണ് വി സ്റ്റാറിന്‍റെയും മുഖമുദ്ര. വി സ്റ്റാറിന് ഏറ്റവും അനുയോജ്യമായ പാര്‍ടണറെയാണ് ലഭിച്ചത്. ബ്രാന്‍ഡിന്‍റെ മുമ്പോട്ടുള്ള വളര്‍ച്ചയില്‍ ശിഖര്‍ ധവാന്‍റെ പിന്തുണ സഹായകരമാണ്'- വി സ്റ്റാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ പറഞ്ഞു.

ഇന്നര്‍വെയര്‍ വിപണന രംഗത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ വി സ്റ്റാര്‍ ഏറ്റവും പുതിയ സ്റ്റൈലിഷ്  ഉല്‍പ്പന്നങ്ങളുമായി ഇന്ത്യന്‍ വ്സത്ര വ്യാപാര മേഖല കീഴടക്കാന്‍ ഒരുങ്ങുകയാണ്. ഫാഷന്‍റെ അവസാന വാക്കായി മാറാനുള്ള ബ്രാന്‍ഡിന്‍റെ തീവ്രമായ ആഗ്രഹമാണ് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ  വി സ്റ്റാര്‍ സാക്ഷാത്കരിക്കുന്നത്. 

പ്രവചനങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന ബ്രാന്‍ഡാണ് വി സ്റ്റാറെന്ന്  ബ്രാന്‍ഡിന്‍റെ ബിസിനസ്സ് ഹെഡ് മനോജ് നായര്‍ പറഞ്ഞു. കമ്പനി കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യന്‍ യുവത്വത്തിന്‍റെ പ്രതീകമായ ശിഖര്‍ ധവാനെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തത്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വി സ്റ്റാറിനെ എത്തിക്കാനും അതുവഴി ബ്രാന്‍ഡിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനും ശിഖര്‍ ധവാന്‍റെ സാന്നിധ്യം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതുമയുള്ള ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള വി സ്റ്റാറിന്‍റെ യാത്രയില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചു.

"

"