രാത്രി എട്ടിന് ശേഷം വനിത ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് തൊഴിലുടമ വാഹന സൗകര്യം ഒരുക്കിയിരിക്കണം.

ചെന്നൈ: തമിഴ്നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല !, പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള കടകള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാം. 

എന്നാല്‍, കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത്. ഓവര്‍ടൈം അടക്കം പരമാവധി പത്തരമണിക്കൂര്‍ ജോലി ചെയ്യാം. രാത്രി എട്ടിന് ശേഷം വനിത ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് തൊഴിലുടമ വാഹന സൗകര്യം ഒരുക്കിയിരിക്കണം. ഇതോടൊപ്പം രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.