കേന്ദ്ര സര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലെയിന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്കും മറ്റ് വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും 2026 മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലികമായി നിയന്ത്രണം

വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലെയിന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്കും മറ്റ് വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും 2026 മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ദുരുപയോഗം ചെയ്ത് കസ്റ്റംസ് തീരുവ ഒഴിവാക്കി വെള്ളി ഇറക്കുമതി ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് പുതിയ മാറ്റം?

  • ഇതുവരെ 'ഫ്രീ' ആയിരുന്ന വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി ഇനി മുതല്‍ 'നിയന്ത്രിതം' ആയിരിക്കും.
  • വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് നിര്‍ബന്ധമായും ലൈസന്‍സ് നേടണം.
  • 2026 മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം.

നിയന്ത്രണത്തിന് പിന്നിലെ കാരണം?

വളരെ കുറഞ്ഞ തീരുവയില്‍ അല്ലെങ്കില്‍ തീരുവയില്ലാതെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സഹായിക്കുന്ന ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാര്‍ ദുരുപയോഗം ചെയ്താണ് ഇറക്കുമതി നടക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2024-25 നെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ നിരീക്ഷണം ആരംഭിച്ചത്. പ്രധാനമായും, തായ്ലന്‍ഡില്‍ നിന്നാണ് വലിയ തോതില്‍ വെള്ളി ഇറക്കുമതി ചെയ്തത് (ഏകദേശം 98%). എന്നാല്‍, തായ്ലന്‍ഡ് വെള്ളി ഉല്‍പാദിപ്പിക്കുന്ന രാജ്യമല്ല. അതുകൊണ്ട്, മറ്റ് രാജ്യങ്ങളില്‍ നിന്ന് വെള്ളി എത്തിച്ച്, അത് തായ്ലന്‍ഡ് വഴി കുറഞ്ഞ തീരുവയില്‍ ഇന്ത്യയിലേക്ക് കടത്തുന്നു എന്ന് സംശയം ഉയര്‍ന്നു. ഇത് തീരുവ വെട്ടിപ്പ് ആണെന്നാണ് കണ്ടെത്തല്‍. വ്യാപാര കരാറുകള്‍ ദുരുപയോഗം ചെയ്ത് കുറഞ്ഞ വിലയ്ക്ക് വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്നത് ചെറുകിട-ഇടത്തരം ആഭ്യന്തര നിര്‍മ്മാണ സ്ഥാപനങ്ങളെയും, ഈ മേഖലയിലെ തൊഴിലാളികളെയും ദോഷകരമായി ബാധിച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലെയിന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്കും മറ്റ് വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും 2026 മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ദുരുപയോഗം ചെയ്ത് കസ്റ്റംസ് തീരുവ ഒഴിവാക്കി വെള്ളി ഇറക്കുമതി ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.