ഏറ്റവും വലിയ തകർച്ച ആരംഭിച്ചിരിക്കുന്നുവെന്നാണ് റോബർട്ട് കിയോസാക്കി. നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ സ്വർണ്ണം, വെള്ളി, ബിറ്റ്കോയിൻ, എതെറിയം തുടങ്ങിയവയിലേക്ക് മാറ്റണമെന്നാണ് കിയോസാക്കി അഭിപ്രായപ്പെടുന്നത്.

നിക്ഷേപകർക്ക് വീണ്ടും മുന്നറിയിപ്പുമായി റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പേഴ്‌സണൽ ഫിനാൻസ് പുസ്തകത്തിന്റെ രചയിതാവായ റോബർട്ട് കിയോസാക്കി. ഏറ്റവും വലിയ തകർച്ച ആരംഭിച്ചിരിക്കുന്നുവെന്നാണ് റോബർട്ട് കിയോസാക്കി പറയുന്നത്. നിക്ഷേപകർ നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ ബദൽ നിക്ഷേപ തന്ത്രങ്ങൾ തേടണമെന്ന് റോബർട്ട് കിയോസാക്കി മുന്നറിയിപ്പ് നൽകി. കിയോസാക്കിയുടെ അഭിപ്രായത്തിൽ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഇതിനകം തന്നെ തകർച്ച കൂടികൊണ്ടിരിക്കുകയാണ്. അതിനാൽ, നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ സ്വർണ്ണം, വെള്ളി, ബിറ്റ്കോയിൻ, എതെറിയം തുടങ്ങിയവയിലേക്ക് മാറ്റണമെന്നാണ് കിയോസാക്കി അഭിപ്രായപ്പെടുന്നത്.

കിയോസാക്കിയുടെ എക്സ് പോസ്റ്റ് ഇങ്ങനെയാണ്

"ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച വരുമെന്ന് പ്രവചിച്ചുകൊണ്ടാണ് 2013 ൽ ഞാൻ റിച്ച് ഡാഡ്സ് പ്രസിദ്ധീകരിച്ചത്. നിർഭാഗ്യവശാൽ ആ തകർച്ച വന്നിരിക്കുന്നു. ഇത് യുഎസിൽ മാത്രമല്ല. യൂറോപ്പും ഏഷ്യയും തകരുകയാണ്," ഈ തകർച്ചയ്ക്ക് കാരണം കൃത്രിമബുദ്ധിയാണ്. എഐ തൊഴിലുകൾ ഇല്ലാതാക്കും, ജോലികൾ തകരുമ്പോൾ ഓഫീസ് മേഖലയും റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയും തകരും," വിപണിയിലെ പ്രതിസന്ധികളെ മറികടക്കാൻ സ്വർണ്ണം, വെള്ളി, ബിറ്റ്കോയിൻ, എതെറിയം എന്നിവയിൽ ഞാൻ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും സുരക്ഷിതമായ ഒന്ന് വെള്ളിയാണ്. വെള്ളിയുടെ വില ഇന്ന് 50 ഡോളർ ആണ്. വെള്ളി ഉടൻ തന്നെ 70 ഡോളർ ആകുമെന്നും 2026 ൽ ഒരുപക്ഷേ 200 ഡോളർ ആകുമെന്നും ഞാൻ പ്രവചിക്കുന്നു," എന്ന് റോബർട്ട് കിയോസാക്കി പോസ്ററിൽ പറയുന്നു.

Scroll to load tweet…

ഇത് കിയോസാക്കി നൽകുന്ന ആദ്യത്തെ മുന്നറിയിപ്പല്ല. 2023 മാർച്ചിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.