Asianet News MalayalamAsianet News Malayalam

'ഇന്ത്യയില്‍ വന്‍ അവസരങ്ങളുണ്ട്'; അമേരിക്കൻ നിക്ഷേപകരോട് സാധ്യതകള്‍ പങ്കുവച്ച് നിർമല സീതാരാമൻ

മാസ്റ്റർകാർഡ്, മെറ്റ്ലൈഫ്, പ്രുഡൻഷ്യൽ, എയർ പ്രൊഡക്ട്സ്, ഡെൽ, സോഫ്റ്റ്ബാങ്ക്, വാർബർഗ് പിൻകസ് തുടങ്ങിയ കമ്പനികൾ  ചർച്ചയിൽ പങ്കെടുത്തു. 

Sitharaman points at investment opportunities in India to US investors
Author
Delhi, First Published Jun 25, 2021, 7:34 PM IST

ദില്ലി: ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളും അതിലൂടെ വളർച്ചയ്ക്കുള്ള സാധ്യതകളും അമേരിക്കൻ നിക്ഷേപകർക്ക് പരിചയപ്പെടുത്തി  കേന്ദ്രമന്ത്രി നിർമല സീതാരാമൻ. യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വട്ടമേശ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അമേരിക്കന്‍ കമ്പനികളുമായി പങ്കുവച്ചത്.

വീഡിയോ കോൺഫറൻസ് വഴിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. മാസ്റ്റർകാർഡ്, മെറ്റ്ലൈഫ്, പ്രുഡൻഷ്യൽ, എയർ പ്രൊഡക്ട്സ്, ഡെൽ, സോഫ്റ്റ്ബാങ്ക്, വാർബർഗ് പിൻകസ് തുടങ്ങിയ കമ്പനികൾ ഈ ചർച്ചയിൽ പങ്കെടുത്തു. ഇതുവഴി നിക്ഷേപകർക്ക് കേന്ദ്ര ധനകാര്യ മന്ത്രിയോടും കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരോടും അടുത്ത് സംസാരിക്കാൻ അവസരം കിട്ടി. സ്വയം പര്യാപ്തമായ ആധുനിക ഇന്ത്യയെ നിർമ്മിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ  ശ്രമിക്കുന്നതെന്നും മന്ത്രി യോഗത്തിൽ നിക്ഷേപകരോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios