ചെറുധനകാര്യ ബാങ്കായി മാറുന്നതിന് തത്ത്വത്തിലുളള അംഗീകാരമാണ് ലിവാലിക്കിന് ലഭിച്ചത്. 

മുംബൈ: ഉയര്‍ന്ന നിക്ഷേപമുളള സഹകരണ ബാങ്കുകള്‍ക്ക് ചെറു ധനകാര്യ ബാങ്കിങ് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്ക് ആര്‍ബിഐ തുടക്കം കുറിച്ചു. ഇത്തരത്തിലുളള ആദ്യ ബാങ്കായി ഉത്തര്‍പ്രദേശില്‍ നിന്നുളള ശിവാലിക് ബാങ്ക് മാറിയേക്കും. 

ചെറുധനകാര്യ ബാങ്കായി മാറുന്നതിന് തത്ത്വത്തിലുളള അംഗീകാരമാണ് ലിവാലിക്കിന് ലഭിച്ചത്. ഇനിയുളള ഒന്നരവര്‍ഷം റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ പൂര്‍ണമായി ഈ ബാങ്ക് പാലിക്കണം. ബാങ്കിന്‍റെ നടപടികള്‍ തൃപ്തികരമാണെങ്കില്‍ ചെറുബാങ്കിനുളള ലൈസന്‍സ് ശിവാലിക്കിന് ലഭിക്കും.