Asianet News MalayalamAsianet News Malayalam

ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ, കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍; പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് എസ്ഐബി

ഓവർ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്ന തുകയ്ക്കു മാത്രം പലിശ അടച്ചാൽ മതിയാകും. 

South Indian Bank announces new loan scheme with attractive offers and minimum documents afe
Author
First Published Oct 6, 2023, 7:24 PM IST

കൊച്ചി: ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തിൽ തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭേക്താക്കൾക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികൾ ഉപയോഗപ്പെടുത്താനുള്ള മികച്ച അവസരമാണ് ഈ വായ്പയെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

"ഉപഭോക്താക്കൾക്കായി നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഓഹരി ഈടിന്മേലുള്ള പുതിയ വായ്പാ പദ്ധതി ഇത്തരത്തിൽ മികച്ചൊരു സേവനമാണ്. ഞങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പ ലഭ്യമാക്കുക വഴി അവരുടെ ആസ്തികളുടെ മൂല്യം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കും," സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറല്‍ മാനേജറും റീട്ടെയ്ൽ ബാങ്കിങ് വിഭാഗം കൺട്രി ഹെഡുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.    
 
വിവിധ ആനുകൂല്യങ്ങളും ഈ വായ്പയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും. ഓവർ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുന്ന തുകയ്ക്കു മാത്രം പലിശ അടച്ചാൽ മതിയാകും. ഉപഭോക്താക്കൾക്ക് ഒ.ഡി അക്കൗണ്ടിൽ നിന്ന് ആവശ്യാനുസരണം പണം പിൻവലിക്കാം. കുറഞ്ഞ സിബിൽ സ്കോർ ഉള്ളവർക്കും ഈ വായ്പ ലഭിക്കും. ഒറ്റ ദിവസം കൊണ്ടു തന്നെ വായ്പാ തുക കൈപ്പറ്റാം. കുറഞ്ഞ ഡോക്യൂമെന്റേഷൻ മാത്രമുള്ള ഈ വായ്പ മുൻകൂർ ക്ലോസ് ചെയ്യുന്നതിന് ചാർജുകൾ ഈടാക്കുന്നില്ല.

Read also: ആമസോണിൽ ഒന്നിലധികം ഓർഡറുകൾ നൽകി; 21 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്

അതേസമയം പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയിലാണ്. പുതിയ നയം പ്രഖ്യാപിച്ചതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. മേയ് 2022നും ഫെബ്രുവരി 2023നും ഇടയില്‍ പലിശ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് കൂട്ടിയത്. ഫ്ളോട്ടിംഗ് പലിശ നിരക്കുകളുടേയെല്ലാം ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്നത് റീപ്പോ നിരക്കായതിനാല്‍ ആര്‍ബിഐ പലിശ കൂട്ടുമ്പോഴെല്ലാം വായ്പാ പലിശയും ഉയരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios