ജെറ്റ് എയര്‍വേസിന്‍റെ പൈലറ്റുമാരെയും കാബിന്‍ ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക് സ്പൈസ് ജെറ്റ് തൊഴില്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 28 വിമാനങ്ങളാണ് സ്പൈസ് ജെറ്റ് പാട്ടത്തിനെടുത്തിരിക്കുന്നത്. 

മുംബൈ: ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ മാത്രമുളള ശേഷി സ്പൈസ് ജെറ്റിനില്ലെന്ന് സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിംഗ് വ്യക്തമാക്കി. സ്പൈസ് ജെറ്റ് ഒരു ചെറിയ കമ്പനിയാണെന്നും, ഉയര്‍ന്ന ആസ്തിയുളള തന്ത്രപരമായ ഒരു നിക്ഷേപകനെയാണ് ജെറ്റ് എയര്‍വേസിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജെറ്റ് എയര്‍വേസിന്‍റെ പൈലറ്റുമാരെയും കാബിന്‍ ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക് സ്പൈസ് ജെറ്റ് തൊഴില്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 28 വിമാനങ്ങളാണ് സ്പൈസ് ജെറ്റ് പാട്ടത്തിനെടുത്തിരിക്കുന്നത്. പുതിയതായി 15 വിമാനങ്ങള്‍ കൂടി വാങ്ങി കമ്പനിയെ കൂടുതല്‍ ശക്തമാക്കാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ അവരുടെ ബോയിംഗ് 737-800 എന്‍ജി, ബോംബാര്‍ഡിയര്‍ ക്യ‍ു 400 എന്നി വിമാനങ്ങളെയാണ് സ്പൈസ് പാട്ടത്തിനെടുത്തതെന്നും അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.