ആവശ്യമെങ്കിൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് എസ്ബിഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ്
ദില്ലി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നപ്പോൾ സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ അധികമായി കിട്ടിയ തുകയുടെ കണക്കുകൾ പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷക വിഭാഗം. 49229 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ അധികമായി കിട്ടിയത് എന്നാണ് ഗവേഷക വിഭാഗത്തിന്റെ റിപ്പോർട്ട്. എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തോടുകൂടി വാറ്റ് വരുമാനത്തിൽ സംസ്ഥാനങ്ങൾക്ക് 15,021 കോടി രൂപയുടെ കുറവ് മാത്രമാണ് ഉണ്ടാകുക എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി ഇനിയും കുറയ്ക്കാനാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Read Also : പേപ്പറിൽ സ്റ്റാറായി ഇന്ത്യ; കയറ്റുമതിയിൽ 80 ശതമാനം വളർച്ച
സംസ്ഥാനങ്ങൾ ഇന്ധന വിലയിൽ നിന്ന് ഈടാക്കുന്ന മൂല്യവർധിത നികുതി പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുമ്പോൾ തനിയെ ഉയരുന്നതാണ്. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറയ്ക്കുമ്പോൾ ഈ മൂല്യവർധിത നികുതി തനിയെ കുറയുകയും ചെയ്യും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് ഇപ്പോഴും 34,208 കോടി രൂപയുടെ അധിക വരുമാനം മൂല്യവർധിത നികുതിയിൽ നിന്ന് ഉണ്ടാവുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂല്യവർധിത നികുതിയിലൂടെ ഏറ്റവും കൂടുതൽ വരുമാനം പെട്രോൾ - ഡീസൽ വിൽപ്പനയിൽ നിന്ന് നേടുന്ന സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ഗുജറാത്തും തെലങ്കാനയുമാണെന്നും എസ്ബിഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
Read Also : പണമിടപാടുകൾ 20 ലക്ഷത്തിൽ കൂടുതൽ ആണോ? പാൻ, ആധാർ വിവരങ്ങൾ നിർബന്ധം
രാജ്യത്ത് കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടായെന്നും അതിനാൽ തന്നെ ആവശ്യമെങ്കിൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്നും ഘോഷ് വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ സംസ്ഥാനങ്ങൾക്ക് സംസ്ഥാനത്തിന്റെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതി വരുമാനം കുറയാതെ തന്നെ, അധികമായി ലഭിച്ച വരുമാനം കുറയ്ക്കാനാവും. സംസ്ഥാനങ്ങൾക്ക് ശരാശരി ഡീസലിന് രണ്ട് രൂപയും പെട്രോളിന് മൂന്ന് രൂപയും ലിറ്ററിന് കുറയ്ക്കാനാവുമെന്നും ഘോഷ് റിപ്പോർട്ടിൽ വ്യക്തമാക്കി.
Read Also : വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം
