Asianet News MalayalamAsianet News Malayalam

ലോൺ അപേക്ഷ ബാങ്കുകൾ നിരസിച്ചോ? സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്

ഒന്നിലേറെ തവണ ലോൺ അപേക്ഷകൾ നിരസിക്കപ്പെടുന്നത് ക്രെഡിറ്റ് സ്കോർ ഉൾപ്പടെയുള്ളവ കുറയാൻ കാരണമായേക്കും. അതിനാൽ ഇത്തരത്തിൽ ഒരു സാഹചര്യങ്ങൾ വന്നാൽ, കാരണങ്ങൾ മനസിലാക്കുകയും പരിഹാര നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്

steps to take if your loan application has been declined
Author
First Published Aug 20, 2024, 5:38 PM IST | Last Updated Aug 20, 2024, 5:38 PM IST

ത്യാവശ്യ ഘട്ടങ്ങളിൽ ബാങ്കുകളിൽ എത്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ചിലപ്പോൾ വിവിധ കാരണങ്ങൾ നിരത്തി നിങ്ങളുടെ അപേക്ഷ ബാങ്കുകൾ നിരസിച്ചേക്കാം. അപ്രതീക്ഷിതമായി അപേക്ഷ നിരസിക്കപ്പെടുമ്പോൾ ചിലപ്പോൾ നിങ്ങളുടെ പ്ലാനുകൾ തെറ്റിയേക്കാം. ഇങ്ങനെ അപേക്ഷകൾ നിരസിക്കപ്പെടുമ്പോൾ എന്തുചെയ്യും? ഒന്നിലേറെ തവണ ലോൺ അപേക്ഷകൾ നിരസിക്കപ്പെടുന്നത് ക്രെഡിറ്റ് സ്കോർ ഉൾപ്പടെയുള്ളവ കുറയാൻ കാരണമായേക്കും. അതിനാൽ ഇത്തരത്തിൽ ഒരു സാഹചര്യങ്ങൾ വന്നാൽ, കാരണങ്ങൾ മനസിലാക്കുകയും പരിഹാര നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്

ലോൺ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്? 

കാരണം തിരിച്ചറിയുക

ഒരു ധനകാര്യ സ്ഥാപനം നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാനുള്ള കാരണം എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ, അപര്യാപ്തമായ വരുമാനം, നിലവിലുള്ള ലോണുകൾ, മുൻകൂർ ലോണുകളുടെ കാലതാമസം അല്ലെങ്കിൽ പണമടയ്ക്കാത്തത് തുടങ്ങി നിരവധി കാരണങ്ങൾ ഉണ്ട് ഒരു ബാങ്ക് വായ്പ അപേക്ഷ നിരസിക്കാൻ. 

സമയബന്ധിതമായ തിരിച്ചടവ് 

നിങ്ങളുടെ ഇഎംഐകൾ കൃത്യസമയത്ത് അടയ്ക്കുന്നത് ഉറപ്പാക്കണം. ഇത്  ലോൺ നിരസിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം മികച്ച  ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താനും സഹായിക്കും.  750-ന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ ലോൺ നേടി തരാൻ നിങ്ങളെ സഹായിക്കും. വായ്പാ കുടിശ്ശികയുടെ പൂർണ്ണമായ തിരിച്ചടവ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ക്രമേണ ഉയർത്തുന്നു. 

ബാധ്യത - വരുമാന അനുപാതം

തീർപ്പാക്കാത്ത വായ്പകൾ ഉണ്ടെങ്കിൽ അത് നിങ്ങളെ പുതിയ വായ്പ ലഭിക്കുന്നതിൽ നിന്നും തടയും. വരുമാനം വിലയിരുത്തുന്നതിന്   ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ നൽകേണ്ടി വരും. വരുമാനത്തിൻ്റെ 30  അല്ലെങ്കിൽ 40  ശതമാനത്തിൽ കൂടുതൽ കടം വാങ്ങുന്നവർക്ക്ക് വായ്പ നല്കാൻ ബാങ്കുകൾ താല്പര്യപ്പെടില്ല. 

രേഖകളിലെ കൃത്യത

പേര്, വിലാസം, ഒപ്പ്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങി ലോൺ അപേക്ഷകൾക്ക് ആവശ്യമായ രേഖകളിൽ കൃത്യതയും സ്ഥിരതയും ഉറപ്പാക്കുക. ഈ രേഖകളിലെ പൊരുത്തക്കേടുകൾ വായ്പ നിരസിക്കക്കുന്നതിലേക്ക് നയിച്ചേക്കാം, 

വെറുതെ വായ്പകൾക്ക് അപേക്ഷിക്കാതിരിക്കുക

ഓരോ തവണയും നിങ്ങൾ വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ, ധനകാര്യ സ്ഥാപനങ്ങൾ നിങ്ങളുടെ വായ്പാ ചരിത്രം പരിശോധിക്കും. ഈ അന്വേഷണങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ചെറുതായി കുറയ്ക്കുന്നു. അതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം വായ്പാ അപേക്ഷകൾ നൽകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. 

ക്രെഡിറ്റ് സ്കോർ പതിവായി നിരീക്ഷിക്കുക

ക്രെഡിറ്റ് സ്കോർ പ്രതിമാസം പരിശോധിക്കുന്നത് നല്ലതാണ്. ക്രെഡിറ്റ്സ്‌ സ്കോറിനെ ബാധിക്കുന്ന  പൊരുത്തക്കേടുകളോ പിശകുകളോ കണ്ടെത്താനും പതിവ് നിരീക്ഷണം സഹായിക്കുന്നു, ഈ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios