ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ, വിദ്യാർത്ഥികൾക്ക് ഉല്ലാസകരമായ ജീവിതം, കരിയർ മെച്ചപ്പെടുത്താൻ നിരവധി ഓപ്ഷനുകൾ എന്നിവ ഈ രണ്ട് രാഷ്ട്രങ്ങളുടേയും പ്രത്യേകതയാണ്.

പഠനത്തിനും സ്ഥിരതാമസത്തിനും നിരവധി അവസരങ്ങളുള്ള രണ്ട് രാജ്യങ്ങളാണ് ഓസ്ട്രേലിയയും ന്യൂസിലാൻഡും. ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് വികസിത രാജ്യങ്ങൾ എന്നതിനാലും കുറഞ്ഞ ജനസംഖ്യയും പരസ്പരമുള്ള മറ്റു സമാനതകളും ഈ രാജ്യങ്ങളെ ഇന്ത്യക്കാർക്ക് അനുയോജ്യമാക്കുന്നു. ദക്ഷിണാർധ ഗോളത്തിലെ രണ്ട് വലിയ സാമ്പത്തികശക്തികൾ എന്നും ഈ രാജ്യങ്ങളെ വിശേഷിപ്പിക്കാം.

മികച്ച സ്കില്ലുകളുള്ള തൊഴിലാളികളെ തങ്ങളുടെ തീരങ്ങളിലേക്ക് എത്തിക്കാൻ വളരെയധികം മികച്ച പദ്ധതികളാണ് ഈ രണ്ട് രാജ്യങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിലാണ് ഈ രണ്ട് രാജ്യങ്ങളും അടുത്തിടെ നിക്ഷേപം നടത്തിയിട്ടുള്ളത്.

ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ, വിദ്യാർത്ഥികൾക്ക് ഉല്ലാസകരമായ ജീവിതം, കരിയർ മെച്ചപ്പെടുത്താൻ നിരവധി ഓപ്ഷനുകൾ എന്നിവ ഈ രണ്ട് രാഷ്ട്രങ്ങളുടേയും പ്രത്യേകതയാണ്.

ടാസ്മാൻ കടലിന് ഇരുവശത്തുമാണ് ഈ രണ്ട് രാഷ്ട്രങ്ങളും. സാമ്പത്തികമായും സാംസ്കാരികമായും ഇരു രാജ്യങ്ങളും സമാനവുമാണ്. എളുപ്പത്തിൽ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ യാത്ര ചെയ്യാം, ആഗോളതലത്തിലെ അവസരങ്ങൾ ഉപയോഗിക്കാം എന്നതും നേട്ടമാണ്.

പ്രശസ്തമായ കോഴ്സുകളും പഠന ഓപ്ഷനുകളും

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി പ്രോഗ്രാമുകൾ പഠിക്കാം. പ്രധാനമായും ഐ.ടി, ഡാറ്റ സയൻസ്, എൻജിനീയറിങ് പ്രോഗ്രാമുകളാണ് മൂല്യം നൽകുന്നത്. ഓസ്ട്രേലിയയിലെ ഡിമാന്റുള്ള കോഴ്സുകൾ ഒറ്റനവധിയുണ്ട്. കൂടാതെ ബിസിനസ്, ഫൈനാൻസ് കോഴ്സുകളും ഒരുപോലെ കരിയർ പടുത്തുയർത്താൻ സഹായിക്കും. ഓസ്ട്രേലിയയിലെ ഹെൽത്കെയർ കോഴ്സുകൾ ആണ് മറ്റൊരു പ്രധാന മേഖല. ഇതിൽ നഴ്സിങ്, മെഡിസിൻ, ഫാർമസി കോഴ്സുകൾ പഠിക്കാം. ബിരുദ കോഴ്സുകൾ, പോസ്റ്റ് ഗ്രാജുവേഷൻ, റിസർച്ച് പ്രോഗ്രാമുകൾ എന്നിവ ലഭ്യമാണ്. വലിയൊരു ഗുണം, ഈ കോഴ്സുകളെല്ലാം തന്നെ പ്രായോഗിക പഠനത്തിന് പ്രാധാന്യം നൽകുന്നു എന്നതാണ്. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയിലെ കമ്പനികളിൽ സ്കിൽ മെച്ചപ്പെടുത്താൻ അവസരം എന്നതും പ്രത്യേകതയാണ്.

ന്യൂസിലാൻഡിൽ ഗ്രീൻ ലിസ്റ്റ് എന്ന പേരിൽ ഏറ്റവും അധികം ഡിമാൻഡ് ഉള്ള ജോലികളുടെ പട്ടികയുണ്ട്. ഈ മേഖല തെരഞ്ഞെടുത്താൽ ബിരുദം പൂർത്തിയാക്കി അതിവേഗം റെസിഡൻസി ഉറപ്പിക്കാം. ഈ ലിസ്റ്റിൽ വരുന്ന കോഴ്സുകളിൽ ഹെൽത്കെയർ, എൻജിനീയറിങ്, ഐ.സി.റ്റി, സ്കിൽഡ് ട്രേഡുകൾ എന്നിവയുണ്ട്.

പി.ആർ കൂടുതൽ എളുപ്പം

ന്യൂസിലാൻഡിൽ 2 വർഷത്തിന് മുകളിൽ ഒരു റെസിഡന്റ് വീസ ലഭിക്കും. ഇത് വേഗത്തിൽ പി.ആർ ആക്കി മാറ്റാനുമാകും. ഓസ്ട്രേലിയ പി.ആർ നും ഇതുപോലെ നിബന്ധനകൾ ഉണ്ട്.

ഈ രണ്ട് രാജ്യങ്ങളിലേയും സർവകലാശാലകൾ ഗവേഷണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഏറ്റവും മികച്ച 8 യൂണിവേഴ്സിറ്റികൾ ഉള്ളത് ന്യൂസിലാൻഡിൽ ആണ്. പുതിയ പാഠ്യ പദ്ധതികൾ, വ്യവസായങ്ങളുമായുള്ള അടുപ്പം, നിത്യജീവിതത്തിലെ സ്കില്ലുകൾ കൂടുതൽ പഠിപ്പിക്കുന്നത് തുടങ്ങിയവ ഇത് എളുപ്പമാക്കുന്നു. മാത്രമല്ല ഇവിടുത്തെ ബിരുദം ലോകത്ത് എല്ലായിടത്തും സ്വീകാര്യമാണ് എന്ന് ലോകത്തിന്റെ ഏത് കോണിലും പോകാനും പഠിക്കാനും കരിയർ കെട്ടിപ്പടുക്കുവാനും സഹായിക്കും.

ഇനി ഓസ്ട്രേലിയ-ന്യൂസിലൻഡ് രാജ്യങ്ങളിൽ ഏത് എന്നതിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ, അതിനും പ്രതിവിധിയുണ്ട്. ഈ രണ്ട് രാജ്യങ്ങളും പേരിൽ മാത്രമാണ് രണ്ട് വ്യത്യസ്ത രാജ്യങ്ങൾ, ഇരുവരും തമ്മിലുള്ള ട്രാൻസ്-ടാസ്മാൻ കരാർ അനുസരിച്ച് ഇരു രാജ്യങ്ങൾക്കും ഇടയ്ക്ക് സുഗമമായി വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം.

അതായത് ഇന്റേൺഷിപ്പുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, സംയുക്ത സർവകലാശാല പദ്ധതികൾ തുടങ്ങിയ കൂടുതൽ എളുപ്പമാകും. രണ്ട് രാജ്യങ്ങളിലേയും പ്രധാന നഗരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന വിമാന സർവീസുകൾ യാത്ര കൂടുതൽ എളുപ്പമാക്കുന്നു.

പഠന ശേഷം ഓസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളിലെ ബിരുദധാരികൾക്ക് ജോലി ചെയ്യാനുള്ള വീസ നേടാൻ ഉദാരമായ നിയമങ്ങളാണ് നിലവിലുള്ളത്. ഇത് കരിയർ കൃത്യമായി പ്ലാൻ ചെയ്യാനും പെർമനെന്റ് റെസിഡൻസിക്ക് അപേക്ഷിക്കലും എളുപ്പമാക്കുന്നു.

അതായത് നിങ്ങളുടെ വിദേശത്തെ പഠനത്തിന് ഓസ്ട്രേലിയയോ ന്യൂസിലാൻഡോ തെരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് രണ്ട് രാജ്യങ്ങളിലും ജീവിക്കുന്നതിന്റെ ഗുണം നൽകും എന്നർത്ഥം.

ഇതിനായി നിങ്ങൾക്ക് സമീപിക്കാവുന്ന ഒരു ഇടമാണ് CanApprove.

ഈ വിഷയത്തിൽ CanApprove-നെ സഹായിക്കുന്നത് 27 വർഷത്തെ പരിചയസമ്പത്താണ്. ഈ വലിയ കാലയളവിൽ 50,000-ൽ അധികം വീസ അപേക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ CanApprove-ന് കഴിഞ്ഞു. ഓസ്ട്രേലിയയുടെ കാര്യമെടുത്താൽ ഇമിഗ്രേഷൻ കേസുകളിൽ വിദ ഗ്ധോപദേശം നൽകാൻ അഡ്വ. ബിന്ദു ചെലിക്കാട്ടിൽ വിശ്വനാഥ കുറുപ്പാണ് ഉള്ളത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന CanApprove-ന് ഇന്ത്യ, യു.എ.ഇ, കാനഡ, ഓസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിലായി 17 ശാഖകളുണ്ട്. ഇത് അപേക്ഷയുടെ എല്ലാ ഘട്ടത്തിലും നിങ്ങൾക്ക് കൃത്യവും വ്യക്തവുമായ സേവനമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നു.