മുംബൈ: ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗി കുറച്ച് കാലമായി വന്‍ നേട്ടത്തിലാണ് വിപണിയില്‍ മുന്നേറുന്നത്. കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായുളള ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പ് ഫിംഗര്‍ലിക്സില്‍ സ്വിഗ്ഗി 31.2 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. സ്വിഗ്ഗിയുടെ വിപണി സാന്നിധ്യം വര്‍ദ്ധിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ നിക്ഷേപം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

'ഒരു ബില്യണ്‍ ഡോളര്‍' മൂല്യം പിന്നിട്ട രാജ്യത്തെ പ്രമുഖ യൂണിക്കോണ്‍ സ്റ്റാര്‍ട്ടപ്പാണ് സ്വിഗ്ഗി. റെഡി ടു കുക്ക് വിപണിയിലാണ് ഫിംഗര്‍ലിക്സ് പ്രധാനമായും മത്സരിക്കുന്നത്. ഈ മേഖലയില്‍ സ്വിഗ്ഗിക്ക് വന്‍ മുന്നേറ്റം ഉണ്ടായേക്കും. 

വിപണിയിലെ പ്രധാന എതിരാളിയായ യൂബര്‍ ഈറ്റ്സിനെ ഏറ്റെടുക്കാന്‍ സ്വിഗ്ഗി പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.