തനിഷ്കിന്‍റെ പരസ്യപ്രചാരണ പരിപാടികള്‍ക്കും ടെലിവിഷന്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും അക്ഷയതൃതീയ മുതല്‍ നയന്‍താരയും ഭാഗമാകും. ഈ വര്‍ഷം തന്നെ ദക്ഷിണേന്ത്യയില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങാനും പുത്തന്‍ ആഭരണ ഡിസൈനുകള്‍ വിപണിയിലിറക്കാനും തനിഷ്കിന് പദ്ധതിയുണ്ട്. 

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിര്‍ണായക സാന്നിധ്യം നേടിയെടുക്കാന്‍ വന്‍ പദ്ധതിയുമായി പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്ക് എത്തുന്നു. തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുളള ചലച്ചിത്ര താരങ്ങളില്‍ ഒരാളായ നയന്‍താരയെ ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ടുകൊണ്ട് കമ്പനി ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. അക്ഷയതൃതീയ മുതല്‍ വന്‍ പരസ്യപ്രചാരണ പരിപാടികള്‍ക്കാണ് തനിഷ്ക് ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്. 

തനിഷ്കിന്‍റെ പരസ്യപ്രചാരണ പരിപാടികള്‍ക്കും ടെലിവിഷന്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും അക്ഷയതൃതീയ മുതല്‍ നയന്‍താരയും ഭാഗമാകും. ഈ വര്‍ഷം തന്നെ ദക്ഷിണേന്ത്യയില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങാനും പുത്തന്‍ ആഭരണ ഡിസൈനുകള്‍ വിപണിയിലിറക്കാനും തനിഷ്കിന് പദ്ധതിയുണ്ട്. തനിഷ്കിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് നയന്‍താരയെന്ന് മാര്‍ക്കറ്റിങ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് ദീപിക തിവാരി പറഞ്ഞു.