10 ലക്ഷത്തിന് മുകളില്‍ വിലയുളള കാറുകള്‍, അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന ആഭരണങ്ങള്‍, രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യമുളള ബുള്ള്യന്‍ തുടങ്ങിയവയ്ക്ക് ഈടാക്കിയിരുന്ന ഒരു ശതമാനം ഉറവിട നികുതിയാണ് സിബിഐസി ഒഴിവാക്കിയത്. 

ദില്ലി: ഉയര്‍ന്ന വിലയുളള കാറുകള്‍, ആഭരങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ആശ്വാസവുമായി തീരുമാനവുമായി സിബിഐസി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്). ഉയര്‍ന്ന മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കിയിരുന്ന ഒരു ശതമാനം ഉറവിട നികുതി ഉല്‍പ്പന്ന വിലയില്‍ നിന്ന് ഒഴിവാക്കാനാണ് സിബിഐസി തീരുമാനിച്ചത്.

10 ലക്ഷത്തിന് മുകളില്‍ വിലയുളള കാറുകള്‍, അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന ആഭരണങ്ങള്‍, രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യമുളള ബുള്ള്യന്‍ തുടങ്ങിയവയ്ക്ക് ഈടാക്കിയിരുന്ന ഒരു ശതമാനം ഉറവിട നികുതിയാണ് സിബിഐസി ഒഴിവാക്കിയത്. 

മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഉറവിട നികുതി ഈടാക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഉയര്‍ന്ന വിലയുളള കാറുകള്‍, ഉയര്‍ന്ന മൂല്യമുളള ആഭരണങ്ങള്‍ തുടങ്ങിയവയ്ക്ക് ആകെ വിലയില്‍ കുറവ് വരും.