നിക്ഷേപിക്കാൻ തയ്യാറാണോ, ഉയർന്ന വരുമാനം ഉറപ്പാക്കാം, ഈ 4 ബാങ്കുകൾ നൽകുന്ന പലിശ അറിയാം
നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം രാജ്യത്തെ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ അറിയണം. കാരണം പലിശ നിരക്കുകൾ താരതമ്യം ചെയ്താൽ മാത്രമാണ് ഉയർന്ന വരുമാനം ഉറപ്പിക്കാൻ കഴിയൂ. നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ ചില ബാങ്കുകൾ നൽകുന്ന പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ അറിയാം.
1. യൂണിയൻ ബാങ്ക്
പൊതുമേഖലാ ബാങ്കുകളിൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 7.40% പലിശ വാഗ്ദാനം ചെയ്യുന്നു. 333 ദിവസത്തെ കാലാവധിയിൽ. മുതിർന്ന പൗരന്മാർക്ക് (60 വയസും അതിൽ കൂടുതലുമുള്ളവർ) 0.50% വരെ അധികം സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നേടാം. സൂപ്പർ സീനിയർ സിറ്റിസൺ വിഭാഗത്തിലുള്ളവർക്ക് 0.75% കൂടുതൽ വരുമാനം ഉറപ്പാക്കാം.
2. ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതിക്ക് കീഴിൽ, സാധാരണ പൗരന്മാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 7.95 ശതമാനവും 666 ദിവസത്തെ നിക്ഷേപത്തിന് ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ പ്രത്യേക എഫ്ഡി
3. ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം പ്രകാരം 399 ദിവസത്തേക്ക് പ്രതിവർഷം 7.25% പലിശയും 333 ദിവസത്തേക്ക് 7.15% പലിശയും ലഭിക്കും. 3 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്.
4. എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമൃത് വൃഷ്ടി" എന്നറിയപ്പെടുന്ന നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഉയർന്ന പലിശ നിരക്കുകൾ ലഭിക്കും. 7.25% പലിശ നിരക്കാണ് ഇത് അനുസരിച്ച് ലഭിക്കുക . മുതിർന്ന പൗരന്മാർക്ക് 7.75% നിരക്കിൽ പലിശ ലഭിക്കും. എസ്ബിഐ അമൃത് വൃഷ്ടി സ്കീം 2025 മാർച്ച് 31 വരെ ലഭ്യമാകും. ഈ പ്രത്യേക FD ബ്രാഞ്ച്, ഇൻ്റർനെറ്റ് ബാങ്കിംഗ്, YONO ചാനലുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.