Asianet News MalayalamAsianet News Malayalam

മൂന്ന് മിസ്‌ഡ് കോളുകൾ, പണം പോയി! 'സിം സ്വാപ്പ്' തട്ടിപ്പ് ഇങ്ങനെ

നിങ്ങളുടെ വിലാസം അല്ലെങ്കിൽ ആധാർ കാർഡ് അല്ലെങ്കിൽ പാൻ വിശദാംശങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ  ഒരിക്കലും ഓൺലൈനിൽ പോസ്റ്റ് ചെയ്യരുത്

Three Missed Calls And Money Is Gone 'SIM Swap' Scam apk
Author
First Published Oct 31, 2023, 3:46 PM IST

ഫോണിലേക്ക് മൂന്ന് മിസ്ഡ് കോളുകൾ, ശേഷം അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി! അതിശയിക്കേണ്ട, ഓൺലൈൻ തട്ടിപ്പുകൾ പെരുകികൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയതാണ്  'സിം സ്വാപ്പ് തട്ടിപ്പ്'. 

തട്ടിപ്പ് ഇങ്ങനെയാണ്, സ്‌കാമർ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ആക്‌സസ് നേടുകയും ബാങ്ക് അക്കൗണ്ടുകളും മറ്റും ഇതിലൂടെ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. രാജ്യത്തുടനീളം വിവിധ തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. 

ALSO READ: എസ്ബിഐ അല്ല, ഫിക്സഡ് ഡെപോസിറ്റിന് ഏറ്റവും പലിശ നൽകുന്നത് ഈ ബാങ്ക്

ദില്ലിയിലുള്ള ഒരു അഭിഭാഷകയുടെ ഫോണിലേക്കാണ് മിസ്ഡ് കോളുകൾ വന്നത്. ഒക്‌ടോബർ 18-ന് ഒരു നമ്പറിൽ നിന്ന് മൂന്ന് മിസ്ഡ് കോളുകൾ ലഭിച്ചു. കുറച്ച് സമയത്തിന് ശേഷം, ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതായി മെസേജ് ലഭിച്ചു. ഈ അഭിഭാഷക  ഒരിക്കലും ഒടിപിയോ വ്യക്തിഗത വിവരങ്ങളോ ആരോടും വെളിപ്പെടുത്തിയിട്ടില്ല, എന്നിട്ടും അവർക്ക് പണം നഷ്ടപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതേഅസമയം ഈ നമ്പറിൽ തിരിച്ചുവിളിച്ചപ്പോൾ കൊറിയർ ഡെലിവറിക്ക് വേണ്ടിയാണെന്ന് മറുപടി ലഭിച്ചെന്നും അവർ പറയുന്നു. കൊറിയർ ലഭിക്കാനുണ്ടെന്ന് കരുതി അവർ തന്റെ വീട്ടുവിലാസം പ്രതിയുമായി പങ്കുവെക്കുക മാത്രമാണ് ചെയ്തത്, പിന്നീട്, ബാങ്കിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചു. 

ഈ തട്ടിപ്പിലെ സിം സ്വാപ്പ് സ്‌കാമർമാരുടെ പ്രാഥമിക ലക്ഷ്യം വ്യക്തിഗത ഡാറ്റ നേടുക എന്നതാണ്, 

ALSO READ: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

എങ്ങനെ സുരക്ഷിതരാകാം:

ഒന്നാമതായി, നിങ്ങളുടെ വിലാസം അല്ലെങ്കിൽ ആധാർ കാർഡ് അല്ലെങ്കിൽ പാൻ വിശദാംശങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ  ഒരിക്കലും ഓൺലൈനിൽ പോസ്റ്റ് ചെയ്യരുത് - പ്ലാറ്റ്ഫോം എന്തുതന്നെയായാലും. അത്തരം വിശദാംശങ്ങൾ അവരുമായി പങ്കിടുന്നതിന് മുമ്പ് എല്ലായ്പ്പോഴും ആ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios