Gold Price Today :  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില.

തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് (Gold Price down) തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വില (Gold Price) ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.

ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഒരു രൂപയുടെ കുറവാണ് വെള്ളിയുടെ വിലയിൽ ഉണ്ടായത്.

സംസ്ഥാനത്ത് സ്വർണവില കുറയുന്നു; ഒരാഴ്ചക്കിടെ വൻ ഇടിവ്

സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞിട്ടുണ്ട് (Kerala Gold Price). ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഗ്രാമിന് 130 രൂപ ഉയർന്നു. ഇതോടെ സ്വർണ വില ഗ്രാമിന് 5070 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണത്തിന്റെ സംസ്ഥാനത്തെ വിലയിലും മാറ്റം വരുത്തിയത്. എന്നാൽ അന്ന് തന്നെ സ്വർണ്ണവില 90 രൂപ ഗ്രാമിനു കുറഞ്ഞു. അന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 4980 രൂപ നിരക്കിലായിരുന്നു 22 കാരറ്റ് സ്വർണത്തിന്റെ വിപണനം.

ഇതോടെ മാർച്ച് ഒൻപതിലെ സ്വർണ്ണവില വർദ്ധന എട്ടാം തീയതിയെ അപേക്ഷിച്ച് ഗ്രാമിന് 40 രൂപയായി. മാർച്ച്‌ പത്തിന് സ്വർണവില ഗ്രാമിന് 160 രൂപ കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ വിലയെ അപേക്ഷിച്ച് വ്യത്യാസം 120 രൂപയുടേതായി. അന്ന് ഗ്രാമിന് 4820 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് കേരളത്തിലെ വില. മാർച്ച്‌ 11 ന് വിലയിൽ മാറ്റമുണ്ടായില്ല.

മാർച്ച്‌ 12 ന് 20 രൂപ ഗ്രാമിന് കൂടി. അന്ന് 4840 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില. ഇതോടെ എട്ടാം തീയതിയെ അപേക്ഷിച്ചുള്ള വ്യത്യാസം 100 രൂപ കുറവായി. മാർച്ച്‌ 13 ന് വിലയിൽ മാറ്റമുണ്ടായില്ല. മാർച്ച്‌ 14 ന് 30 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞതോടെ ആറു ദിവസത്തെ വ്യത്യാസം 130 രൂപ കുറവായി. ഇന്നലെ 4810 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് 50 രൂപ കൂടെ സ്വർണത്തിന് കുറഞ്ഞു. ഏഴ് ദിവസം മുൻപത്തെ അപേക്ഷിച്ച് സ്വർണ വിലയിലെ വ്യത്യാസം 180 രൂപയായി. ഒരു പവന് മാർച്ച്‌ 8 നെ അപേക്ഷിച്ച് 1640 രൂപ കുറഞ്ഞാണ് ഇന്ന് സ്വർണം വിപണനം ചെയ്തത്.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു: ആശ്വാസത്തിൽ ഉപഭോക്താക്കൾ

കള്ളനെ പേടിച്ച് സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ട വീട്ടമ്മ സ്ഥലം മറന്നു, പൊലീസെത്തി കുഴിച്ചെടുത്തു