Asianet News MalayalamAsianet News Malayalam

Gold price today : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു: ആശ്വാസത്തിൽ ഉപഭോക്താക്കൾ

Gold price today : 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 3930 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില.

kerala gold price today 15-3-2022
Author
Thiruvananthapuram, First Published Mar 15, 2022, 11:06 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold Price) ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 3930 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില.

ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. അതേസമയം വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വില ഗ്രാമിന് 74 രൂപയാണ്.  അന്താരാഷ്ട്ര സ്വർണ വില 1957 ഡോളറിൽ നിന്നും താഴോട്ടു പോയാൽ 1940-1926-ലേക്ക് എത്തിയേക്കാം. 1987 ഡോളർ എന്ന വില തകർത്താൽ 2010 ഡോളറിലേക്ക് വരെ വില ഉയർന്നേക്കാം.
 
യുക്രൈ‌നുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകൾ നടത്താൻ റഷ്യ തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ വ്യാപാരത്തിൽ സ്‌പോട്ട് ഗോൾഡ് വില കുറഞ്ഞു. വെള്ളിയാഴ്ച സമാനമായ വാർത്തകൾ പ്രചരിച്ചപ്പോൾ വില 1958 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. പക്ഷേ ചർച്ച പരാജയപ്പെട്ടതിനാൽ വില വീണ്ടും 1990 ഡോളറിലേക്ക് ഉയർന്നു.

 സാങ്കേതികമായി മുന്നോട്ട് നീങ്ങുന്നത് 1987 ഡോളറിന് മുകളിലേക്കുള്ള വളരെ പ്രധാനപ്പെട്ട ലെവലാണ്. ഈ ലെവലിന്റെ ലംഘനം അതിനെ വീണ്ടും 2010 ഡോളർ എന്ന അന്താരാഷ്ട്ര വിലയിലേക്ക് നയിച്ചേക്കും. അതേസമയം 1940 - 1926 ഡോളർ വരെ കുറയുമെന്ന സൂചനകളും വരുന്നുണ്ട്. 1956 ഡോളർ വില വളരെ പ്രധാനമാണ്. എന്തായാലും വിപണിയിൽ ചാഞ്ചാട്ട സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.

Follow Us:
Download App:
  • android
  • ios