Asianet News MalayalamAsianet News Malayalam

മ്യൂച്വല്‍ ഫണ്ട് ആർക്കൊക്കെ വേണ്ടി? പേടി വേണ്ട, ശ്രദ്ധയോടെ നിക്ഷേപിക്കാം; മികച്ച 10 സ്കീമുകള്‍ ഇവയാണ്

അഗ്രസീവ് ഹൈബ്രിഡ്, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, ഫ്ലെക്സി ക്യാപ് സ്കീമുകള്‍ എന്നിവയിലുള്ള ഫണ്ടുകളാണ് പട്ടികയിലുള്ളത്. 

Top 10 mutual funds to invest in September 2024
Author
First Published Oct 1, 2024, 4:42 PM IST | Last Updated Oct 1, 2024, 5:42 PM IST

ഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന, അതേ സമയം പൂര്‍ണമായ സമയം ഓഹരി വ്യാപാരത്തിന് നീക്കി വയ്ക്കാനില്ലാത്തവര്‍ക്ക്  അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍.  മികച്ച റിട്ടേണ്‍ ഉറപ്പാക്കുന്നതിന് ശരിയായ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്.  നിക്ഷേപ ലക്ഷ്യങ്ങള്‍, റിസ്ക്  എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. പുതിയതും താരതമ്യേന അനുഭവപരിചയമില്ലാത്തതുമായ പല നിക്ഷേപകരും മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ ഏതാണെന്ന് അന്വേഷിക്കാറുണ്ട്.

ഇടിമ്യൂച്വല്‍ഫണ്ട്സ് ഇപ്പോള്‍ മികച്ച 10 മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ ഒരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് വ്യത്യസ്ത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളില്‍ നിന്ന് രണ്ട് സ്കീമുകള്‍ വീതമാണ് ഇടിമ്യൂച്വല്‍ഫണ്ട്സ് നിര്‍ദേശിക്കുന്നത്.  അഗ്രസീവ് ഹൈബ്രിഡ്, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, ഫ്ലെക്സി ക്യാപ് സ്കീമുകള്‍ എന്നിവയിലുള്ള ഫണ്ടുകളാണ് പട്ടികയിലുള്ളത്. 10 മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ വിവരങ്ങളിതാ..

1. കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
2. മിറേ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട്
3. പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്
4. യുടിഐ ഫ്ലെക്സി ക്യാപ് ഫണ്ട്
5. ആക്സിസ് മിഡ്ക്യാപ് ഫണ്ട്
6. കൊട്ടക് എമര്‍ജിംഗ് ഇക്വിറ്റി ഫണ്ട്
7. ആക്സിസ് സ്മോള്‍ ക്യാപ് ഫണ്ട്
8. എസ്ബിഐ സ്മോള്‍ ക്യാപ് ഫണ്ട്
9. എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്
10. മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട്

അഗ്രസീവ് ഹൈബ്രിഡ് സ്കീമുകള്‍ -

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പുതുതായി വരുന്നവര്‍ക്ക് അനുയോജ്യമാണ് ഇവ. ഈ സ്കീമുകള്‍ ഓഹരി (6580%), ഡെറ്റ് (2035) എന്നിവകളിലാണ് നിക്ഷേപിക്കുന്നത്.

ലാര്‍ജ് ക്യാപ് ഫണ്ടുകള്‍

താരതമ്യേന സുരക്ഷിതമായ, ഏറ്റവുമധികം വിപണി മൂല്യമുള്ള മികച്ച 100 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഇതിന് കീഴില്‍ വരുന്നത്.

ഫ്ലെക്സി ക്യാപ് ഫണ്ടുകള്‍

ഫ്ലെക്സി-ക്യാപ് ഫണ്ടുകള്‍ ലാര്‍ജ്  ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നിവയില്‍ നിക്ഷേപിക്കുന്നു. ഫ്ലെക്സി ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപം നടത്താനാവുന്ന കമ്പനിയുടെ വലുപ്പത്തിലോ തരത്തിലോ യാതൊരു നിയന്ത്രണവുമില്ല. ഈ വൈവിധ്യമാര്‍ന്ന സമീപനം  എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ആകര്‍ഷകമായ നിക്ഷേപമാക്കി ഫ്ലെക്സി ക്യാപ് ഫണ്ടുകളെ മാറ്റുന്നു.

സ്മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകള്‍ 

അധിക റിസ്ക് എടുത്ത് അധിക വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സ്കീമുകളില്‍ നിക്ഷേപം നടത്താം.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :  മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ക്കറ്റിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്, നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ശ്രദ്ധാപൂര്‍വ്വം വായിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios