യു.എ.ഇയിലെ മറ്റ് നഗരങ്ങളിൽ അന്താരാഷ്ട്ര ഫാഷൻ ലേബലുകൾക്ക് മാത്രമായുള്ള ഷോറൂമുകൾ തുറക്കുവാനുള്ള രൂപരേഖ കല്യാൺ സിൽക്സ് തയാറാക്കിയതായി ചെയർമാൻ റ്റി എസ്സ് പട്ടാഭിരാമൻ.
റെഡിമെയ്ഡ് രംഗത്തെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ അലൻ സോളിയുടെ യു.എ.ഇയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം ദുബായിലെ ദെയ് രാ സെന്ററിൽ കല്യാൺ സിൽക്സ് ആരംഭിച്ചു.
ഷോറൂമിന്റെ ഉദ്ഘാടനം ഫാഷൻ, ബിസിനസ്സ്, സാംസ്‌കാരിക രംഗത്തുള്ള ഒട്ടേറെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കല്യാൺ സിൽക്സ് ചെയർമാൻ റ്റി എസ്സ് പട്ടാഭിരാമനും ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്‌സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ പ്രീമിയം ബ്രാൻഡ്‌സ് പ്രസിഡന്റ് ജേക്കബ് ജോണും സംയുക്തമായ് നിർവഹിച്ചു.
ചടങ്ങിൽ കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്‌സ് ലിമിറ്റഡ് ഇന്റർനാഷണൽ മാർക്കറ്റ്സ് തലവൻ വിക്രം ശിവദാസ്, കല്യാൺ സിൽക്‌സിന്റെ മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ ധനിൽ കല്ല്യാട്ട് എന്നിവർ സന്നിഹിതരായിരുന്നു. വരുന്ന വർഷങ്ങളിൽ യു എ യിലെ മറ്റ് നഗരങ്ങളിൽ അന്താരാഷ്ട്ര ഫാഷൻ ലേബലുകൾക്ക് മാത്രമായുള്ള ഷോറൂമുകൾ തുറക്കുവാനുള്ള രൂപരേഖ കല്യാൺ സിൽക്സ് തയ്യാറാക്കി കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ച പട്ടാഭിരാമൻ പറഞ്ഞു.


