മുംബൈ: വളരെ നാളായി എല്ലാവരും കാത്തിരുന്ന ആ ബിഗ് ഡീല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗള്‍ഫ് മേഖലയിലെ ജനകീയ ആപ്പ് അധിഷ്ഠിത ടാക്സി സംരംഭമായ കരീമിനെ യുഎസ് ആസ്ഥാനമായ യൂബര്‍ ഏറ്റെടുത്തു. ഏകദേശം 21,300 കോടി രൂപയ്ക്കാണ് കരീമിനെ യൂബര്‍ ഏറ്റെടുത്തത്.

ഗള്‍ഫ് മേഖലയില്‍ നടന്ന ഏറ്റവും വലിയ ടെക്നോളജി ഇടപാടാണിത്. യൂബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയുടെ മുന്നോടിയായാണ് ഈ ഏറ്റെടുക്കല്‍. ഇതോടെ യൂബറിന്‍റെ ഗള്‍ഫ് വിപണിയിലെ സാന്നിധ്യം ശക്തമാകും. 

ഏറ്റെടുക്കലിന് ശേഷവും മേഖലയില്‍ ഇരു കമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നിലവിലെ തീരുമാനം. കരീം സ്ഥാപകനും സിഇഒയുമായ മുദ്ദസ്സിര്‍ ഷേഖ കമ്പനിയുടെ കരീം ബിസിനസ്സിന്‍റെ നേതൃസ്ഥാനത്ത് തുടരും.