Asianet News MalayalamAsianet News Malayalam

യുപിഐ-പേനൗ, രാജ്യത്തിനകത്തേക്കും പുറത്തേക്കും ഈസിയായി പണം അയക്കാം

അന്താരാഷ്ട്ര ഇടപാടുകൾക്കായി യുപിഐ-പേനൗ,  പ്രതിദിനം രൂപ വരെ അയക്കാം? ഏതൊക്കെ ബാങ്കുകളാണ് അതിർത്തി കടന്നുള്ള ഇടപാടുകൾ അനുവദിക്കുന്നത് 

UPI PayNow used for international transactions with fixed daily limit apk
Author
First Published Feb 22, 2023, 1:32 PM IST

ദില്ലി: യുപിഐ എത്തിയതോടുകൂടി ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് വൻ തോതിൽ ഉയർന്നിട്ടുണ്ട്. വളരെ സിമ്പിളായി പണമിടപാടുകൾ നടത്തം എന്നുള്ളതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. ഉപയോക്താക്കൾക്ക് അധിക ചിലവുകളില്ലാതെ സെക്കൻഡുകൾക്കുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു എന്നുള്ളത് യുപിഐയുടെ പ്രധാന സവിശേഷതയാണ്. കൊവിഡ് മഹാമാരിയുടെ സമയത്താണ്  യുപിഐ രാജ്യത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ടത്. പിന്നീട് യുപിഐ അതിർത്തികൾ കടന്നുള്ള ഇടപാടിലേക്ക് എത്തി. ഇന്ത്യയിൽ പോലും യുപിഐ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഈ അടുത്തിടെ  ജി20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് യുപിഐ ഇടപാടുകൾ നടത്താമെന്ന് ആർബിഐ അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം അന്താരാഷ്‌ട്രതലത്തിൽ യുപിഐയുടെ വ്യാപനം വിപുലപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും യുപിഐ-പേനൗ എന്ന പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ നിർമ്മിക്കപ്പെടുന്നത് അതിർത്തി കടന്നുള്ള ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനങ്ങളുടെ വളർച്ചയാണ് 

എന്താണ് യുപിഐ-പേനൗ? എങ്ങനെ പ്രവർത്തിക്കും

ആർബിഐ പറയുന്നതനുസരിച്ച് യുപിഐ-പേനൗ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വിവിധ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് സൗകര്യപ്രദവും സുരക്ഷിതവും തൽക്ഷണവും ചെലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പേയ്‌മെന്റുകൾ നടത്താം. ബാങ്ക് അക്കൗണ്ടുകളിലോ ഇ-വാലറ്റുകളിലോ ഉള്ള ഫണ്ടുകൾ യുപിഐ-ഐഡി, മൊബൈൽ നമ്പർ അല്ലെങ്കിൽ വെർച്വൽ പേയ്‌മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്കും ഇടപാടുകൾ നടത്താവുന്നതാണ്. 

ഏത് ബാങ്കുകളാണ് യുപിഐ-പേനൗ സേവനം വാഗ്ദാനം ചെയ്യുന്നത്

പ്രാരംഭ ഘട്ടത്തിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ അതിർത്തി കടന്നുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള  പണമിടപാടുകൾ അനുവദിക്കുന്നുണ്ട്. ആക്‌സിസ് ബാങ്കും ഡിബിഎസ് ഇന്ത്യയും രാജ്യത്തിനകത്തേക്കുള്ള ഇടപാടുകൾ നടത്താൻ അനുവദിക്കുകയുള്ളു. സിംഗപ്പൂർ ഉപയോക്താക്കൾക്ക്, ഡിബിഎസ്-സിംഗപ്പൂർ, ലിക്വിഡ് ഗ്രൂപ്പ് (ഒരു നോൺ-ബാങ്ക് ധനകാര്യ സ്ഥാപനം) വഴി സേവനം ലഭ്യമാക്കും.

യുപിഐ-പേനൗ ട്രാൻസ്ഫർ പരിധികൾ

ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ്/ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സിംഗപ്പൂരിലേക്ക് പണമിടപാടുകൾ നടത്താം. ഒരു ഇന്ത്യൻ ഉപയോക്താവിന് ഒരു ദിവസം 60,000 രൂപ വരെ അയക്കാം ഇടപാട് നടത്തുമ്പോൾ, രണ്ട് കറൻസികളിലും തുക കണക്കാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios